സൌദിയിൽ വിനോദസഞ്ചാരവീസ പ്രാബല്യത്തിൽ; ഇന്ത്യക്കാർക്ക് അടുത്തഘട്ടം

saudi
SHARE

സൌദി അറേബ്യയിൽ വിനോദസഞ്ചാര വീസ പ്രാബല്യത്തിൽ വന്നു. ആദ്യഘട്ടത്തിൽ നാൽപ്പത്തിയൊൻപതു രാജ്യങ്ങൾക്കു ഓൺ അറൈവൽ ടൂറിസ്റ്റ് വീസ അനുവദിച്ചു. അടുത്തഘട്ടത്തിലായിരിക്കും  ഇന്ത്യക്കാർക്ക് ഓൺ അറൈവൽ വീസ അനുവദിക്കുക.

എണ്ണയിതര വരുമാനം വർധിപ്പിക്കുന്നതിൻറെ ഭാഗമായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ആവിഷ്കരിച്ച വിഷന്‍ 2030 ൻറെ ഭാഗമായാണ് ടൂറിസ്റ്റ് വീസ അനുവദിച്ച് പ്രഖ്യാപനമുണ്ടായത്. സൗദി അറേബ്യയുടെ വാതിലുകള്‍ വിനോദസഞ്ചാരികള്‍ക്ക് മുന്നില്‍ തുറക്കുന്ന ചരിത്രപരമായ തീരുമാനമാണെിതെന്നു ടൂറിസം വകുപ്പ് മേധാവി അഹമ്മദ് അല്‍ ഖത്തീബ് പറഞ്ഞു. ടൂറിസ്റ്റ് വീസയിൽ രാജ്യത്തെത്തുന്ന വിനോദസഞ്ചാരികളായ വനിതകൾ അബായ ധരിക്കണമെന്നു നിർബന്ധമില്ല. പൊതുഇടങ്ങളിൽ ശിരോവസ്ത്രം ധരിക്കേണ്ടതില്ലെന്നും എന്നാൽ മാന്യമായ വസ്ത്രധാരണം ഉറപ്പാക്കണമെന്നുമാണ് നിർദേശം. 

മുന്നൂറു റിയാൽ വീസ ചാർജും 140 റിയാൽ ട്രാവൽ ഇൻഷുറൻസുമടക്കം 440 റിയാലാണ് വീസ നിരക്ക്. വനിതകൾക്കും പുരുഷൻമാർക്കും ഒറ്റയ്ക്ക് രാജ്യത്തെത്താം. ഇസ്ളാം ഇതര വിശ്വാസികൾക്കു മക്കയിലേക്കും മദീനയിലേക്കും പ്രവേശനമുണ്ടാകില്ല. അമേരിക്ക, കാനഡ, ഓസ്ട്രേലിയ, ന്യൂസീലന്‍ഡ്, യൂറോപ്പിലെ 30 രാജ്യങ്ങള്‍, ഏഴ് ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ പൌരൻമാർക്കാണ് നിലവിൽ ഓൺ അറൈവൽ വീസ അനുവദിച്ചിരിക്കുന്നത്. അടുത്തുള്ള സൌദി എംബസി വഴി ഇന്ത്യൻ പൌരൻമാർക്ക് വീസയ്ക്ക് അപേക്ഷിക്കാവുന്നതാണ്.

MORE IN GULF
SHOW MORE
Loading...
Loading...