രക്ഷിതാക്കള്‍ മറന്നു; കുഞ്ഞ് കാറിലിരുന്ന് ചൂടേറ്റ് മരിച്ചു; ആവര്‍ത്തിക്കുന്ന ദുരന്തം

car-death
SHARE

മൂന്നു വയസ്സുള്ള ആൺകുട്ടി കാറിലിരുന്നു ചൂടേറ്റ് മരിച്ചു. ശനിയാഴ്ച സാൻഅന്റോണിയോയിൽ ആണ് ദാരുണ സംഭവം നടന്നത്. ഇതോടെ ഈ വർഷം ടെക്സസിൽ മാത്രം ചൂടേറ്റ് മരിക്കുന്ന കുട്ടികളുടെ എണ്ണം ആറായി. അമേരിക്കയിൽ ഇതുവരെ 43 കുട്ടികൾ കാറിനകത്ത് ചൂടേറ്റ് മരിച്ചതായി കിഡ്സ് ആൻഡ് കെയർ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. ഇതിൽ മൂന്നെണ്ണം നോർത്ത് ടെക്സസിലാണ്. 

വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന കാറിൽ ശനിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് കുട്ടിയെ കുടുംബാംഗങ്ങൾ കണ്ടെത്തിയത്. ഈ കുട്ടിയുടെ ആറു വയസ്സുള്ള സഹോദരന്റെ ടി–ബോൾ ഗെയിം ശനിയാഴ്ച രാവിലെ കഴിഞ്ഞ ശേഷം രക്ഷിതാക്കളോടൊപ്പമാണ് വീട്ടിൽ എത്തിയത്. കാറിൽ നിന്നും വീട്ടിലേക്ക് ഇറങ്ങിയപ്പോൾ ഇളയ കുട്ടിയുടെ കാര്യം ഇവർ മറന്നുപോയതാകമെന്ന് പൊലീസ് വക്താവ് ജസ്സി സലാമി അഭിപ്രായപ്പെട്ടു. കാറിൽ കുട്ടിയെ കണ്ടെത്തിയപ്പോൾ തന്നെ രക്ഷിക്കാൻ വീട്ടുകാർ ശ്രമിച്ചിരുന്നെങ്കിലും ജീവൻ നഷ്ടമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എത്ര മണിക്കൂർ കുട്ടി കാറിനകത്ത് അകപ്പെട്ടുവെന്ന് ഇപ്പോൾ പറയാൻ സാധിക്കില്ല. ടി–ബോൾ ഗെയിം കഴിഞ്ഞ എപ്പോഴാണ് ഇവർ തിരികെ വീട്ടിൽ എത്തിയത് തുടങ്ങിയ കാര്യങ്ങൾ നോക്കിയ ശേഷമേ ഇതുപറയാൻ സാധിക്കൂ. ഇതൊരു അപകടമരണമായി മാത്രമേ കാണാൻ സാധിക്കൂ. മാതാപിതാക്കൾ കുട്ടികളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധചെലുത്തണമെന്നും പൊലീസ് വക്താവ് പറഞ്ഞു

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...