കൈപിടിച്ച് ഭാഗ്യദേവത; 7 കോടി നേടിയ ഒരാൾ മലയാളിയോ?; കണ്ടെത്താനായില്ല

dubai-duty-free-luck
SHARE

കടൽ കടന്നെത്തിയ ഇന്ത്യക്കാരനെ കൈവിടാതെ ചേർത്ത് പിടിക്കുകയാണ് വീണ്ടും ഭാഗ്യദേവത. ദുബായ്  ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ വീണ്ടും കോടികളുടെ സമ്മാനം ഇന്ത്യക്കാർക്ക്. ഇന്നു നടന്ന നറുക്കെടുപ്പില്‍ അബുദാബിയിൽ ജോലി ചെയ്യുന്ന ശ്രീ സുനിൽ ശ്രീധരൻ, ചെന്നൈ സ്വദേശിയായ ബിസിനസുകാരൻ ലളിത് ശർമ എന്നിവർക്ക് ഏഴ് കോടിയിലേറെ രൂപ (10 ലക്ഷം യുഎസ് ഡോളർ) വീതം സമ്മാനം ലഭിച്ചു. 310 –ാം സീരീസിലെ 4638 നമ്പർ ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്. എന്നാൽ, മലയാളിയാണെന്ന് സംശയിക്കുന്ന ഇദ്ദേഹവുമായി ബന്ധപ്പെടാൻ അധികൃതർ ഇതുവരെ സാധിച്ചിട്ടില്ല. 

311–ാം സീരീസിലെ 3743 നമ്പർ ടിക്കറ്റാണ് ലളിത് ശർമയ്ക്ക് ഭാഗ്യമായത്. ഇത് രണ്ടാം തവണയാണ് ലളിത് ശർമ ഓൺലൈൻ വഴി ടിക്കറ്റെടുക്കുന്നത്. ഈ സന്തോഷ വാർത്ത വിശ്വസിക്കാൻ സാധിക്കുന്നില്ലെന്ന് തടിയുടെയും പ്ലൈവുഡിന്റെയും ബിസിനസ് നടത്തുന്ന ലളിത് ശർമ പ്രതികരിച്ചു. സമ്മാന തുകകൊണ്ട് ബിസിനസ് വ്യാപിപ്പിക്കണം. കുടുംബത്തെ സഹായിക്കുകയും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും പണം നീക്കിവയ്ക്കുകയും ചെയ്യും. ദുബായ് ഡ്യൂട്ടി ഫ്രീയ്ക്ക് നന്ദിയുണ്ട് അദ്ദേഹം വ്യക്തമാക്കി.

മറ്റൊരു നറുക്കെടുപ്പിൽ ഭാഗ്യശാലികളായ രണ്ടുപേർക്ക് ആഡംബര വാഹനങ്ങൾ സമ്മാനമായി ലഭിച്ചു. ഇബ്രാഹിം ബിത്താർ എന്ന അമേരിക്കക്കാരന് ഓഡി ക്യൂ8 3.0 സീരിസ് കാറും ജുമ മുഹമ്മദ് അബ്ദുല്ല എന്ന സ്വദേശി യുവാവിന് ഇന്ത്യൻ സ്കോട്ട് മോട്ടോർബൈക്കുമാണ് ലഭിച്ചത്. 

MORE IN GULF
SHOW MORE
Loading...
Loading...