25 വർഷമായി കുഞ്ഞുങ്ങളില്ല; പള്ളിയിൽ ഉപേക്ഷിച്ച നിലയിൽ ഒരു കുഞ്ഞ്; സംഭവിച്ചത്

baby-leg-08
SHARE

നവജാത ശിശുവിനെ ഷാർജ അൽഖസ്ബ പള്ളിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ പുലർച്ചെ 4ന് പള്ളിയിലെത്തിയ എറണാകുളം സ്വദേശി മുഹമ്മദ് യൂസഫ് ജാവേദ് ആണ് കുഞ്ഞിനെ കണ്ടെത്തിയ വിവരം പൊലീസിൽ അറിയിച്ചത്. കമ്പിളിയിൽ പൊതിഞ്ഞ നിലയിലായിരുന്നു.

വാവിട്ടുകരയുന്ന കുഞ്ഞിന്റെ ദൃശ്യം, 25 വർഷമായി കുട്ടികളില്ലാതെ വിഷമിക്കുന്ന തന്നെ വിഷമിപ്പിച്ചതായി ജാവേദ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളിലൂടെ കുട്ടിയുടെ രക്ഷിതാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഷാർജ പൊലീസ്. ആശുപത്രിയിലേക്ക് മാറ്റിയ കുട്ടിയുടെ ആര്യോഗനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

MORE IN GULF
SHOW MORE
Loading...
Loading...