അറേബ്യൻ സംസ്കാരത്തെ ലോകത്തിനു പരിചയപ്പെടുത്തി അഡിഹെക്സ് പ്രദർശനം

adihais
SHARE

അറേബ്യൻ സംസ്കാരത്തെ ലോകത്തിനു പരിചയപ്പെടുത്തി അബുദാബിയിൽ അഡിഹെക്സ് പ്രദർശനം. വേട്ടയുടെയും അശ്വാഭ്യാസത്തിന്‍റെയും വിസ്മയക്കാഴ്ചകളാണ് പ്രദർശനത്തിൽ ഒരുക്കിയിരിക്കുന്നത്. നൂറ്റിമുപ്പതു കോടിയിലധികം രൂപയുടെ വ്യാപാരമാണ് മേളയിൽ നടന്നത്.

അറേബ്യൻ ജനതയ്ക്കുമാത്രം അവകാശപ്പെട്ട സാഹസിക സംസ്കാര പൈതൃകത്തിന്റെ വിസ്മയക്കാഴ്ചകളാണ് അബുദാബിയിൽ ഒരുക്കിയത്.  വേട്ടയാടാൻ ഉപയോഗിക്കുന്ന റൈഫിളുകൾ, റിവോൾവറുകൾ, ഹെറിറ്റേജ് ഡാഗറുകൾ, ബൈനോക്കുലറുകൾ, വാളുകൾ മുതൽ ഫാൽക്കൺറി, അമ്പുകൾ, ക്യാമ്പിങ് സാധനങ്ങൾ വരെയുള്ള ഉപകരണങ്ങൾ നേരിട്ടു കാണാം. ആവശ്യക്കാർക്കു വാങ്ങാം. അലെയ്ൻ മൃഗശാലയിൽ നിന്ന് ഉള്ള തത്തകളുടക്കമുള്ള പക്ഷികളുടെ പ്രദർശനം വിസ്മയകരമാണ്.

അബുദാബി പോലീസിന്റെ പ്രത്യേക ബോധവൽക്കരണ പരിപാടികളും പ്രദർശനത്തിൻറെ ഭാഗമായി. 41 രാജ്യങ്ങളിൽ നിന്നുള്ള 650 കമ്പനികൾ പങ്കെടുത്ത  പ്രദര്‍ശനത്തില്‍ 163 കമ്പനികള്‍ യു.എ.ഇ യില്‍ നിന്നുള്ളതാണ്. പതിനഞ്ചിലധികം രാജ്യങ്ങളിൽ നിന്നുള്ള ഇരുനൂറിലധികം നായ്ക്കളുമായി രാജ്യാന്തര ഡോഗ് ഷോയും ഒരുക്കി. യുഎഇ  ഭരണാധികാരികൾക്കു പുറമേ ഒന്നേകാൽ ലക്ഷത്തോളം സന്ദർശകരും മേളയുടെ ഭാഗമായി.

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...