ഒരിക്കൽപ്പോലും വഴക്കിട്ടില്ല; വീട്ടുജോലി ചെയ്യുന്നു; വിവാഹമോചനത്തിനൊരുങ്ങി ഭാര്യ

wife-seek-divorce
SHARE

പങ്കാളികൾ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളും പിണക്കങ്ങളുമാണ് പലപ്പോഴും വിവാഹമോചനത്തിൽ കലാശിക്കുന്നത്. എന്നാൽ ഭർത്താവ് വിവാഹജീവിതത്തിൽ ഒരിക്കൽപ്പോലും വഴക്കുണ്ടാക്കാത്തതിന്റെ പേരിൽ വിവാഹമോചനത്തിന് ഒരുങ്ങിയിരിക്കുകയാണ് ഒരു ഭാര്യ. യുഎഇയിലാണ് സംഭവം. 

ഒരു വർഷം നീണ്ട ദാമ്പത്യത്തിൽ ഒരിക്കൽപ്പോലും ഭർത്താവ് വഴക്കിട്ടിട്ടില്ല എന്നുള്ളതാണ് ഭാര്യയുടെ പരാതി. അതുപോരാത്തതിന് ഭർത്താവ് തന്നെ എല്ലാ വീട്ടുജോലിയിലും സഹായിക്കുന്നതും കാരണമായി ഭാര്യ ചൂണ്ടികാണിക്കുന്നു. ചില നേരങ്ങളിൽ തനിക്കുള്ള ഭക്ഷണം കൂടി ഭർത്താവ് പാചകം ചെയ്ത് തരാറുണ്ട്. ഇത്തരമൊരു റൊമാന്റിക്ക് ഭർത്താവിനെയല്ല തനിക്ക് വേണ്ടതെന്നാണ് ഭാര്യയുടെ വാദം.

ഒരു ദിവസമെങ്കിലും നീളുന്ന വഴക്ക് വേണമെന്ന് താൻ എപ്പോഴും ആഗ്രഹിക്കാറുണ്ടെന്നും എന്നാൽ പലപ്പോഴും ഭർത്താവ് തന്നെ സമ്മാനങ്ങൾ തന്ന് സന്തോഷിപ്പിക്കുകയാണ് പതിവെന്നും ഭാര്യ കോടതിയോട് പറഞ്ഞു. താൻ എപ്പോഴും ആരോഗ്യപരമായ ചർച്ചയ്ക്കും തർക്കത്തിനുമാണ് ആഗ്രഹിക്കുന്നത്. എന്നാൽ ജീവിതത്തിൽ അങ്ങനെ യാതൊന്നും സംഭവിക്കുന്നില്ല. ഒരു വർഷത്തെ ജീവിതം നരകമായെന്നും ഇവർ പറയുന്നു. ഭർത്താവ് സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കുകയാണെന്ന് ഇവർ കോടതിയെ ബോധിപ്പിച്ചു. 

വഴക്കുണ്ടാക്കാൻ വേണ്ടി താൻ ഒരിക്കൽ ഭർത്താവിന് തടി കൂടുതലാണെന്ന് പറഞ്ഞു. എന്നാൽ അദ്ദേഹം ദേഷ്യപ്പെടാതെ അന്നുമുതൽ ചിട്ടയായി വ്യായാമം ചെയ്യുകയും ഡയറ്റ് പാലിക്കുകയുമാണ് ചെയ്തത്. വ്യായാമം ചെയ്യുന്നതിന്റെ ഇടയ്ക്ക് കാൽ ഒടിഞ്ഞിട്ട് പോലും വഴക്കിട്ടില്ലെന്നാണ് ഭാര്യയുടെ പരാതി. 

ഇത്രയൊക്കെ പരാതികൾ കേട്ടിട്ടും ഭാര്യയിൽ നിന്നും വിവാഹമോചനം വേണ്ടെന്നാണ് ഭർത്താവിന്റെ നിലപാട്. താൻ ഉത്തമ ഭർത്താവാകാനാണ് ശ്രമിച്ചതെന്നും തന്റെ തെറ്റ് തിരുത്താൻ ഒരു അവസരം കൂടി തരണമെന്നും ഭർത്താവ് ആവശ്യപ്പെട്ടു. കോടതി ഭർത്താവിന്റെ അപേക്ഷ പരിഗണിച്ചു. 

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...