പ്രധാനമന്ത്രിയുടെ യു.എ.ഇ സന്ദർശനം; ഗാന്ധി സ്മാരക സ്റ്റാമ്പ് പ്രകാശനം ചെയ്യും

PTI5_26_2019_000110B
SHARE

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.എ.ഇ സന്ദർശനത്തിനിടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ സ്മരണാർഥമുള്ള സ്റ്റാമ്പ് പ്രകാശനം ചെയ്യും. ബഹ്റൈനുമായി, ബഹിരാകാശഗവേഷണം അടക്കമുള്ള മേഖലകളിലെ കരാറുകളിൽ ഒപ്പുവയ്ക്കും. പ്രധാനമന്ത്രിയുടെ പൊതുസമ്മേളനത്തിനുള്ള ഒരുക്കങ്ങൾ ബഹ്റൈനിൽ പുരോഗമിക്കുകയാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ടുദിവസത്തെ യു.എ.ഇ സന്ദർശനം ഇരുരാജ്യങ്ങളുടേയും രാഷ്ട്രപിതാക്കൻമാർക്കു ആദരവർപ്പിക്കുന്നതായിരിക്കും. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ നൂറ്റിഅൻപതാം ജന്മവാർഷികത്തോടനുബന്ധിച്ചു ഗാന്ധി സ്മാരക സ്റ്റാമ്പ് അബുദാബിയിൽ പ്രധാനമന്ത്രി പ്രകാശനം ചെയ്യും. ഒപ്പം യു.എ.ഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിൻറെ പേരിലുള്ള, രാജ്യത്തെ പരമോന്നത സിവിലിയൻ പുരസ്കാരം നരേന്ദ്രമോദിക്കു സമ്മാനിക്കും. 

വ്യാപാരഇടപാടുകൾക്കടക്കം ഉപയോഗിക്കാവുന്ന റൂപേ കാർഡ് പ്രധാനമന്ത്രി യു.എ.ഇയിൽ അവതരിപ്പിക്കും. അതേസമയം, ശനിയാഴ്ച ബഹ്റൈനിലെത്തുന്ന നരേന്ദ്രമോദി ബഹ്റൈൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. സാംസ്കാരികം, ബഹിരാകാശ ഗവേഷണം, പുനരുപയോഗ ഊർജം തുടങ്ങിയ മേഖലകളിൽ വിവിധ കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കും. മനാമയിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പ്രവാസിഇന്ത്യക്കാരെ മോദി അഭിസംബോധന ചെയ്യും. ഗൾഫ് മേഖലയിലെ ആദ്യ ക്ഷേത്രമായ മനാമ ശ്രീകൃഷ്ണ ക്ഷേത്രത്തിൻറെ നവീകരണ പ്രവർത്തനങ്ങൾ മോദി ഉദ്ഘാടനം ചെയ്യും. തുടർന്നു ഞായറാഴ്ച ഉച്ചയോടെ ജി സെവൻ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ഫ്രാൻസിലേക്കു മടങ്ങും.

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...