ദുബായ് എക്സ്പോ 2020; വിലയിരുത്തി ഭരണാധികാരികള്‍

dubai-expo
SHARE

ദുബായുടെ അഭിമാനപദ്ധതിയായ എക്സ്പോ രണ്ടായിരത്തിഇരുപതിൻറെ നിർമാണപ്രവർത്തനങ്ങൾ വിലയിരുത്താൻ ഭരണാധികാരികളെത്തി. വിവിധ പദ്ധതികളുടെ നിർമാണ പുരോഗതി, പ്രചാരണ പരിപാടികൾ തുടങ്ങിയവ വിലയിരുത്തി. അതേസമയം, എക്സ്പോയെ മറ്റുരാജ്യങ്ങൾക്കു പരിചയപ്പെടുത്താൻ പ്രത്യേക പ്രചരണപരിപാടികൾ തുടങ്ങി. 

യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും, ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തുടങ്ങിയവരാണ് എക്സ്പോ 20-20 യുടെ നിർമാണ പുരോഗതി വിലയിരുത്താൻ നേരിട്ടെത്തിയത്. വിവിധ രാജ്യങ്ങളുടെ ചരിത്രവും സംസ്കാരവും പൈതൃകത്തനിമകളും പങ്കുവയ്ക്കുന്ന പുതുമകളുടെ ലോകമാകും എക്സ്പോ വേദിയെന്നു ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. ഓരോ രാജ്യത്തിന്റെയും അറിവുകൾ, നൂതന ആശയങ്ങൾ, ഉൽപന്നങ്ങൾ എന്നിവയെക്കുറിച്ചും  എക്സോപിയിലൂടെ അറിയാനാകും. 

മേള വൻ വിജയമാക്കാൻ രാജ്യം ഒരേ മനസോടെ ശ്രമിക്കണമെന്നു ഷെയ്ഖ് മുഹമ്മദ് ആഹ്വാനം ചെയ്തു. ഒരുക്കങ്ങളിൽ ഷെയ്ഖ് മുഹമ്മദ് സംതൃപ്തി രേഖപ്പെടുത്തി. അടുത്തവർഷം ഒക്ടോബർ 20 മുതൽ 2021 ഏപ്രിൽ 10 വരെ നീളുന്ന മേളയിൽ  ഇന്ത്യയടക്കം 192 രാജ്യങ്ങൾ പങ്കെടുക്കുന്നുണ്ട്. 173 ദിവസത്തിനുള്ളിൽ രണ്ടരക്കോടി സന്ദർശകർ എക്സ്‌പോ നഗരിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

MORE IN GULF
SHOW MORE
Loading...
Loading...