ഗൾഫിൽ ഇന്ന് ബലിപെരുന്നാൾ; ആഘോഷം ഉപേക്ഷിച്ച് പ്രവാസികൾ

bakrid-gulf
SHARE

ഗൾഫ് രാജ്യങ്ങളില്‍ ഇന്ന് ബലിപെരുന്നാള്‍. ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിലെ വിവിധ പള്ളികളിലും ഈദ് ഗാഹുകളിലും നടന്ന പെരുന്നാൾ നമസ്കാരത്തിൽ മലയാളികളടക്കമുള്ളവർ പങ്കെടുത്തു. പ്രളയദുരന്തം നേരിടുന്ന കേരളത്തിനായി പ്രവാസികൾ അണിചേരണമെന്നും ആഹ്വാനമുയർന്നു.

അല്ലാഹുവിനായി, ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ടതിനെ ത്യജിക്കാൻ പ്രവാചകൻ ഇബ്രാഹിം നബി ഒരുങ്ങിയതിൻറെ ഓർമകളുമായി ഗൾഫ് നാടുകളിൽ ബലിപ്പെരുന്നാൾ. വിവിധ പള്ളികളിലും ഈദ് ഗാഹുകളിലുമായി നടന്ന പെരുന്നാൾ പ്രാർഥനകളിലും മതപ്രഭാഷണങ്ങളിലും ആയിരങ്ങൾ അണിനിരന്നു. ദുബായ് അൽഖൂസിലെ അൽ മനാർ സെൻ്ററിലും ഷാർജ അൽ ഷാബ് വില്ലേജ് സ്റ്റേഡിയം മൈതാനിയിലും മലയാളികൾക്കായി പ്രത്യേകം ഈദ് ഗാഹുകൾ ഒരുക്കിയിരുന്നു.  ആഘോഷങ്ങൾക്കിടയിലും കേരളത്തിലെ പ്രളയത്തെക്കുറിച്ചുള്ള ആശങ്കകളിലായിരുന്നു  പ്രവാസിമലയാളികൾ.

ഹജ് തീർഥാടനത്തിനായി മക്കയിലെത്തിയ വിശ്വാസികൾ ജംറത്തുൽ അഖബയിലെ കല്ലെറിയൽ കർമം പൂർത്തിയാക്കി ബലിയറുക്കൽ കർമങ്ങളുടെ ഭാഗമായി. 

യു.എ.ഇ, സൌദി, ഖത്തർ, കുവൈത്ത്, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളിലെ ഭരണാധിപൻമാർ പ്രവാസികൾക്കും വിദേശികൾക്കും ബലിപ്പെരുന്നാൾ ആശംസ നേർന്നു. 

MORE IN GULF
SHOW MORE
Loading...
Loading...