ഹോട്ടലുകളിൽ സമ്പൂർണ സ്വദേശിവൽക്കരണം; സൗദിയിൽ പുതിയ നിയമം

SHARE
hotel

സൗദി വിനോദസഞ്ചാര മേഖലയിലെ ഹോട്ടലുകളിൽ സമ്പൂർണ സ്വദേശിവൽക്കരണം നടപ്പാക്കുന്നു. ഹോട്ടൽ മേഖലയിലെ ഇരുപതു തസ്തികകളിലായിരിക്കും സമ്പൂർണ സ്വദേശിവൽക്കരണമെന്നു തൊഴിൽ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. 

മലയാളികളടക്കമുള്ള പ്രവാസികൾ ഏറെ ജോലി ചെയ്യുന്ന വിനോദസഞ്ചാരമേഖലയുമായി ബന്ധപ്പെട്ട തസ്തികകളിലാണ് സമ്പൂർണ സ്വദേശിവൽക്കരണം. ആറുമാസത്തിനകം ഈ മേഖലകളിലെ വിദേശികളെ ഒഴിവാക്കി സ്വദേശികളെ നിയമിക്കണമെന്നാണ് ഉത്തരവ്. ഈ വർഷം ഡിസംബർ 27 ന് ഉത്തരവ് നിലവിൽ വരുമെന്നു തൊഴിൽ സാമൂഹിക വികസന മന്ത്രി അഹ്മദ് അൽ റാജി പറഞ്ഞു. ത്രീ സ്റ്റാർ മുതലുള്ള ഹോട്ടലുകൾ, റിസോർട്ടുകൾ, ഹോട്ടൽ സ്യൂട്ടുകൾ എന്നിവയ്ക്കും ഫോർ സ്റ്റാർ മുതലുള്ള വില്ലകൾക്കും നിയമം ബാധകമാണ്. ഉന്നത തസ്തികളായ മാനേജര്‍, സൂപ്പര്‍വൈസര്‍ തുടങ്ങി ഫ്രണ്ട് ഡെസ്ക്, മാർക്കറ്റിങ്, പർച്ചേസിങ്, സെക്രട്ടറി, ക്ലര്‍ക്ക് വരെയുള്ള മുഴുവന്‍ തസ്തികകളും പൂര്‍ണ്ണമായി സ്വദേശിവല്‍ക്കരിക്കും. എന്നാൽ, ബാഗേജ് ബോയ്, ഡ്രൈവര്‍, പരിചാരകന്‍ തുടങ്ങിയ തസ്തികകളിൽ പൂർണ സ്വദേശിവൽക്കരണമുണ്ടാകില്ല. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ പിഴ ഉള്‍പ്പെടെ കടുത്ത ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

MORE IN GULF
SHOW MORE
Loading...
Loading...