സമൃദ്ധിയുടെ നിറവുമായി ഈന്തപ്പഴ മഹോത്സവം; മേളയിൽ നൂറോളം ഇനങ്ങൾ

dates22
SHARE

ഗൾഫ് മേഖലയിലെ ഏറ്റവും വലിയ ഈന്തപ്പഴ മഹോത്സവം അബുദാബിയിൽ. അൽദഫ്റയ്ക്ക് സമീപം ലിവയിൽ നടക്കുന്ന മഹോത്സവത്തിൽ നൂറോളം വ്യത്യസ്ത ഈന്തപ്പഴങ്ങളാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. പത്തുദിവസം നീളുന്ന മഹോത്സവം ഇരുപത്തേഴിനു സമാപിക്കും.

ഗൾഫിന്റെ സമ്പൽസമൃദ്ധിയുടെ പ്രതീകമായ ലിവ ഈന്തപ്പഴ മഹോത്സവം മലയാളികളടക്കം വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്കും സ്വദേശികൾക്കും ഒരേപോലെ ആവേശകരമാണ്. ഇരുപതിനായിരം ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ സജ്ജീകരിച്ച ടെന്‍റില്‍ യു.എ.ഇയിലെ ഏറ്റവും മുന്തിയ ഇനം ഈന്തപ്പഴങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പച്ചയും  പഴുത്തതും പാതി പഴുത്തതുമായ ഈന്തപ്പഴത്തിന്‍റെ വമ്പന്‍ കുലകള്‍ കാഴ്ചക്കാർക്ക് വിസ്മയമാണ്. 

ഇരുന്നൂറോളം കടകളിലായി നൂറോളം വ്യത്യസ്ത ഈന്തപ്പഴങ്ങൾ പ്രദർശനത്തിനും വിൽപ്പനയ്ക്കുമായി എത്തിച്ചിട്ടുണ്ട്. ഈന്തപ്പനയോലകൊണ്ടുണ്ടാക്കിയ പായ, വിശറി, പാത്രങ്ങൾ, ഈന്തപ്പനയുടെ തണ്ടുകൊണ്ടുണ്ടാക്കിയ ഇരിപ്പിടങ്ങൾ, വിളക്ക് കാലുകൾ, കരകൗശല വസ്തുക്കൾ എന്നിവയും സന്ദര്‍ശകരെ ആകർഷിക്കുന്നു. കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് മികച്ച വിപണികൂടിയാണ് ലിവ മഹോത്സവം. 

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...