ടാക്സി ബുക്കിങ് മൊബൈൽ ആപ്ളിക്കേഷനുമായി ദുബായ്

taxi-booking-app
SHARE

സ്വകാര്യ ടാക്സി സേവനദാതാക്കളായ കരീമുമായി ചേർന്ന് ടാക്സി ബുക്കിങ് മൊബൈൽ ആപ്ളിക്കേഷനുമായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി. ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്യാവുന്ന ഹലാ ടാക്സി സെപ്റ്റംബറോടെ ദുബായ് നിരത്തുകളിലിറങ്ങും.

ദുബായ് ടാക്സി സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മൊബൈൽ ആപ്ളിക്കേഷൻ അവതരിപ്പിക്കുന്നത്. ആർടിഎയുടെ കീഴിലുള്ള ദുബായ് ടാക്സിയുടെ രണ്ടായിരം വാഹനങ്ങൾ കരീം മൊബൈൽ ആപ്പുവഴി ബുക്ക് ചെയ്യാൻ പരീക്ഷണാടിസ്ഥാനത്തിൽ മെയ് മുതൽ അവസരമൊരുക്കിയിരുന്നു. ഇത് വിജയകരമാണെന്നു കണ്ടെത്തിയതിനെത്തുടർന്നാണ് ഹലാ എന്ന പേരിൽ മൊബൈൽ ആപ്പ് പുറത്തിറക്കുന്നത്. ബുക്കു ചെയ്താൽ മൂന്നു മിനിറ്റിനുള്ളിൽ വാഹനം ലഭിക്കുമെന്നതാണ് പ്രധാന പ്രത്യേകത. ആപ്പിലൂടെ ഓൺലൈനായി പണം അടയ്ക്കാം. ടാക്സി പോകുന്ന വഴി അറിയാനും അത് മറ്റുള്ലവരുമായി പങ്കുവയ്ക്കാനുമാകും. സ്വകാര്യവാഹനങ്ങളുടെ എണ്ണം കുറച്ച് പൊതുഗതാഗതസംവിധാനം ശക്തിപ്പെടുത്തുന്നതിൻറെ ഭാഗമായാണ് ഹലാ പദ്ധതിയെന്ന് ആർടിഎ ചെയർമാൻ മത്താർ അൽ തായർ പറഞ്ഞു. 

MORE IN GULF
SHOW MORE
Loading...
Loading...