ന്യൂസിലന്‍ഡ് ഭീകരാക്രമണം; ഇരകളുടെ ബന്ധുക്കൾ ഹജ്ജിന് സൗദി രാജാവിന്റെ അതിഥികൾ

new-zealand-terror-attack
SHARE

ന്യൂസിലന്‍ഡിൽ അൻപത്തൊന്നു പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിലെ ഇരകളുടെ ബന്ധുക്കൾക്ക് ഹജ്ജിന് സഹായവുമായി സൗദി അറേബ്യ. സൗദി ഭരണാധികാരി സൽമാൻ രാജാവിൻറെ പ്രത്യേക അതിഥികളായാണ് ഇരുന്നൂറു ബന്ധുക്കൾ ഹജ്ജിനെത്തുന്നത്. സൌദിയുടെ തീരുമാനത്തിന് ന്യൂസിലൻഡ് നന്ദി അറിയിച്ചു.

ലോകം വിറങ്ങലിച്ച ദിനത്തിൻറെ ഓർമകളുമായി കഴിയുന്ന ഇരുന്നൂറു പേർക്ക് ആത്മസമർപ്പണത്തിൻറേയും സമാധാനത്തിൻറേയും പുണ്യഭൂമിയിലേക്ക് സൌദിയുടെ സ്വാഗതം. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ സൗദി രാജാവിൻറെ പ്രത്യേക അതിഥികളായി ഹജ്ജ് തീർഥാടനത്തിനെത്തും. സൽമാൻ രാജാവിൻറെ നിർദേശപ്രകാരമാണ് തീരുമാനമെന്ന് ഇസ്ലാമിക കാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്‍ ലത്തീഫ് ബിന്‍ അബുദുല്‍ അസീസ് ആലുശൈഖ് അറിയിച്ചു.

ന്യൂസിലാന്‍ഡ് എംബസിയുമായി ബന്ധപ്പെട്ട് തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും, അടുത്തമാസം ആദ്യവാരം തുടങ്ങുന്ന ഹജ്ജ് കർമങ്ങളുടെ ഭാഗമാകാൻ ഇവർക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നും മന്ത്രി അറിയിച്ചു. ഭീകരാക്രമണത്തിനു ശേഷം സൌദി നൽകിയ പിന്തുണ വിലമതിക്കാനാവാത്തതാണെന്നു റിയാദിലെ ന്യൂസിലാൻഡ് സ്ഥാനപതി ജെയിംസ് മൺറോ പറഞ്ഞു. 

ഹജ്ജ് സൌകര്യമൊരുക്കാനുള്ള സൌദിയുടെ തീരുമാനം, മരണമടഞ്ഞവരുടെ കുടുംബാംഗങ്ങൾക്ക് ആശ്വാസം പകരുമെന്നും സ്ഥാനപതി വ്യക്തമാക്കി. ഒരു മലയാളി അടക്കം 51 പേരാണ് മാർച്ച് പതിനഞ്ചിന് ക്രൈസ്റ്റ് ചർച്ചിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്.  

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...