പരിശോധകരില്ലാതെ ഡ്രൈവിങ് ടെസ്റ്റ്; ദുബായിൽ പുതിയ സംവിധാനം

dubai-driving-16
SHARE

ദുബായിൽ പരിശോധകരില്ലാതെ ഡ്രൈവിങ് ടെസ്റ്റ് പൂർത്തിയാക്കാൻ സംവിധാനമൊരുങ്ങുന്നു. നിർമിത ബുദ്ധി ഉപയോഗിച്ചുള്ള സ്മാർട് ഡ്രൈവിങ് ടെസ്റ്റ് നിലവിൽ വന്നു. ലോകത്ത് ആദ്യമായാണ് ഇത്തരത്തിൽ സ്മാർട് ഡ്രൈവിങ് ടെസ്റ്റ് സംവിധാനം തുടങ്ങുന്നത്.

നിർമിത ബുദ്ധിയുടെ സാധ്യതകൾ ഏറ്റവും മികച്ച രീതിയിൽ ഉപയോഗപ്പെടുത്തുകയാണ് ദുബായ്. നിർമിത ബുദ്ധി ഉൾപ്പെടെ നൂതന സംവിധാനങ്ങൾ ഉപയോഗിച്ച് ഡ്രൈവിങ് ശേഷി നിരീക്ഷിച്ചു മാത്രം ലൈസൻസ് നൽകുന്നതാണ് പുതിയ രീതി. ആർ.ടി.എ ഉദ്യോഗസ്ഥന്റെ സാന്നിധ്യം ഇല്ലാതെയായിരിക്കും ഡ്രൈവിങ് ടെസ്റ്റ്. പരിശീലനം നേടുന്നയാളുടെ മികവുകൾ വിലയിരുത്താൻ വാഹനത്തിനുള്ളിൽ ഒരു ക്യാമറയും ആകെ 20 സെൻസറുകളുമുണ്ടായിരിക്കും. വാഹനത്തിനു പുറത്ത്  നാലു ക്യാമറകളും യാർഡിൽ അഞ്ചു ക്യാമറകളും ഉണ്ടാകും. 

വാഹനമോടിക്കുന്നയാളിൻറെ സൂക്ഷ്മ ചലനങ്ങൾ ഇവ ഒപ്പിയെടുക്കും. ഇതുവഴി പരിശോധകൻറെ ഭാഗത്തുനിന്നുള്ള അപാകതകളും ഇല്ലാതാകും. എല്ലാ കാര്യങ്ങളും സമഗ്രമായി വിലയിരുത്തി ഫലം രേഖപ്പെടുത്തും. ടെസ്റ്റിങ് യാർഡിലെ കൺട്രോൾ ടവറിലെ സ്ക്രീനിൽ ആർടിഎ ഉദ്യോഗസ്ഥന് ഇവ നിരീക്ഷിക്കാനുമാകും. പതിനഞ്ചു യാർഡുകളിൽ പുതിയ സംവിധാനം നിലവിൽ വന്നതായി ആർ.ടി.എ അറിയിച്ചു. ആർ.ടി.എ ലൈസൻസിങ് ഏജൻസി സി.ഇ.ഒ അബ്ദുല്ല അൽ അലി, ഡ്രൈവേഴ്സ് ലൈസൻസിങ് ഡയറക്ടർ സുൽത്താൻ അൽ കറഫ് തുടങ്ങിയവർസ്മാർട് ഡ്രൈവിങ് ടെസ്റ്റിന്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.

MORE IN GULF
SHOW MORE
Loading...
Loading...