ഒരു ലക്ഷം രൂപയുടെ ആദ്യസമ്മാനം സുഹൃത്തിന് നല്‍കി; പിന്നാലെ 2 ലക്ഷം വീണ്ടും സമ്മാനം

Colors-Ka-Sartaj-show44
SHARE

പാട്ടുമത്സരത്തിൽ ലഭിച്ച ഒരു ലക്ഷത്തോളം രൂപ സഹോദരിയുടെ വിവാഹത്തിന് ബുദ്ധിമുട്ടുന്ന സുഹൃത്തിന് സമ്മാനിച്ച ഇന്ത്യൻ യുവാവിന് രണ്ടാമത്തെ മത്സരത്തിൽ രണ്ട് ലക്ഷത്തോളം രൂപ (10,000 ദിർഹം) സമ്മാനം. ലേബർക്യാംപുകളിൽ താമസിക്കുന്നവർക്കായി നടത്തിയ കളേഴ്സ് കാ സർതാജ് സംഗീതമത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ബിഹാറുകാരനായ ഇലക്ട്രീഷ്യൻ മുഹമ്മദ് ഷാഹിദ് ദുബായിൽ താരമായി.

ലേബർ ക്യാംപുകളിൽ താമസിക്കുന്ന വിവിധ രാജ്യക്കാർക്കായി കഴിഞ്ഞ ജൂണിൽ നടന്ന സംഗീത മത്സരത്തിലാണ് ഷാഹിദിന് 5,000 ദിർഹം സമ്മാനം ലഭിച്ചത്. സഹോദരിയുടെ വിവാഹത്തിന് സാമ്പത്തിക പ്രയാസം അനുഭവിച്ചിരുന്ന സുഹൃത്തിന് മറ്റൊന്നും ആലോചിക്കാതെ പണം കൈമാറുകയായിരുന്നു. ഇൗ പ്രവൃത്തിയിൽ ദൈവം പ്രീതിപ്പെട്ടതുകൊണ്ടായിരിക്കാം രണ്ടാമത്തെ മത്സരത്തിലും എനിക്ക് തന്നെ ഒന്നാം സ്ഥാനം ലഭിച്ചത്–ഷാഹിദ് പറയുന്നു. നാട്ടിൽ വീട് പണിതുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇപ്പോൾ ലഭിച്ച തുക വലിയ ഉപകാരമാകും. ‌സുഖ് വിന്ദർ സിങ്ങിന്റെ ഗാനമാണ് ഷാഹിദിന് സമ്മാനം നേടിക്കൊടുത്തത്.

സംവേർ ഒാവർ ദ് റെയിൻബോ എന്ന ഇംഗ്ലീഷ് ഗാനമാലപിച്ച ഫിലിപ്പീൻസ് സ്വദേശി റോദൽ ഫ്രാൻസിസ്കോയ്ക്കാണ് 5000 ദിർഹമിന്റെ രണ്ടാം സ്ഥാനം. നേപ്പാളി നൃത്താധ്യാപകനും ഒാഫീസ് ബോയിയുമായ കമൽ റായിക്ക് മൂന്നാം സ്ഥാനവും (2000 ദിർഹം) ലഭിച്ചു. ബോളിവുഡ് നടനും നർത്തകനുമായ ജാവേദ് ജാഫ്രിയായിരുന്നു പ്രധാന വിധികർത്താവ്. ആയിരത്തിലേറെ പേർ പങ്കെടുത്ത പരിപാടിയിൽ തൊഴിലാളികൾ നൃത്തം വയ്ക്കുകയും പാട്ടുപാടുകയും ചെയ്തു. 

Colors-Ka-Sartaj-show17

2018ൽ ഇന്ത്യ കാസ്റ്റാണ് സംഗീത മത്സരം ആരംഭിച്ചത്. ഇതുവരെ രാജ്യത്തെ 60 ലേബർ ക്യാംപുകളിൽ നിന്നായി 65,000 പേരിലേയ്ക്ക് മത്സരം എത്തിയിട്ടുണ്ട്. രണ്ട് ഘട്ടങ്ങളിലായി നടത്തിയ ഒാഡീഷനിൽ നിന്ന് 14 പേരെ അവസാന ഘട്ടത്തിലേയ്ക്ക് തിരഞ്ഞെടുത്തു.

MORE IN GULF
SHOW MORE
Loading...
Loading...