യു.എ.ഇയിൽ കുടുംബവീസ അനുവദിക്കുന്നതിനുള്ള ശമ്പളപരിധിയിൽ ഇളവ്

uae34
SHARE

യു.എ.ഇയിൽ കുടുംബവീസ അനുവദിക്കുന്നതിനുള്ള ശമ്പളപരിധിയിൽ ഇളവ്. മൂവായിരം ദിർഹം ശമ്പളമുള്ളവർക്ക് ഉപാധികളോടെ ഇനി ഫാമിലി വീസ അനുവദിക്കും. മന്ത്രിസഭയുടെ അംഗീകാരത്തോടെ പുതിയ നിയമം നിലവിൽ വന്നു.

മലയാളികളടക്കമുള്ള പ്രവാസികൾക്ക് കുടുംബത്തെ കൂടെക്കൂട്ടാൻ സഹായകരമാണ് പുതിയ തീരുമാനം. അയ്യായിരം ദിർഹം ശമ്പളമുള്ളവർക്കായിരുന്നു നേരത്തേ കുടുംബ വീസ അനുവദിച്ചിരുന്നത്. പുതിയ തീരുമാനപ്രകാരം നാലായിരം ദിർഹം ശമ്പളമോ മൂവായിരം ദിർഹവും കമ്പനി താമസസൌകര്യമോ ഉണ്ടെങ്കിൽ കുടുംബവീസ അനുവദിക്കുമെന്നു ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി ആൻഡ് സിറ്റിസൺഷിപ്പ് അധികൃതർ വ്യക്തമാക്കി. വീസയിലെ പ്രഫഷൻ അടക്കമുള്ള പഴയ നിയന്ത്രണങ്ങളെല്ലാം ഒഴിവാക്കി. വിദേശികൾക്ക് അനുകൂലമായി യു.എ.ഇ അടുത്തകാലത്ത് പ്രഖ്യാപിച്ച വലിയ വീസ തീരുമാനങ്ങളിലൊന്നാണിത്. സ്ത്രീ പുരുഷ ഭേദമന്യേ നിയമം എല്ലാവർക്കും ഒരുപോലെയായിരിക്കും. ഭാര്യയും ഭർത്താവും യു.എ.ഇയിൽ ജോലി ചെയ്യുന്നുണ്ടെങ്കിൽ രണ്ടുപേർക്കും കൂടി ഈ ശമ്പളമുണ്ടെങ്കിൽ മക്കളെ കൊണ്ടുവരാനാകും. പ്രവാസികളുടെ സാമൂഹിക ഐക്യം, കുടുംബസ്ഥിരത, വ്യക്തിജീവിതത്തിലെ സ്ഥിരത എന്നിവ വർധിപ്പിക്കുന്നതിൻറെ ഭാഗമായാണ് തീരുമാനം.

MORE IN GULF
SHOW MORE
Loading...
Loading...