ഗൾഫി‌ലെ ഏറ്റവും വലിയ വാഹന പരിശോധനാ, റജിസ്ട്രേഷൻ കേന്ദ്രം റാസൽ ഖൈമയിൽ

ehicle-centr
SHARE

ഗൾഫ് മേഖലയിലെ ഏറ്റവും വലിയ വാഹന പരിശോധനാ, റജിസ്ട്രേഷൻ കേന്ദ്രം റാസൽ ഖൈമയിൽ വരുന്നു. രണ്ടു മാസത്തിനകം നിർമാണം പൂർത്തിയാകും. ദിവസേനേ ആയിരം വാഹനങ്ങളെ ഉൾക്കൊള്ളാനാകുന്ന മൾട്ടി സർവ്വീസ് വില്ലേജായിരിക്കും ഇതെന്ന് റാസൽഖൈമ പൊലീസ് പറഞ്ഞു.

അരലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ നിർമിക്കുന്ന വാഹന പരിശോധനാ, റജിസ്ട്രേഷൻ കേന്ദ്രത്തിൽ എട്ട് പരിശോധനാ വരികളുണ്ടായിരിക്കും. 

രാവിലെയും വൈകിട്ടുമായി രണ്ട് ഷിഫ്റ്റിലായിരിക്കും വാഹന പരിശോധന. ഇന്ധനം നിറയ്ക്കുക, അറ്റകുറ്റപ്പണികൾ നടത്തുക എന്നിയുൾപ്പെടെ വാഹനം സംബന്ധിച്ച എല്ലാ സേവനങ്ങളും ഇവിടെ ലഭ്യമാകും. റസ്റ്ററൻറുകൾ, കഫ്റ്റീരിയകൾ, ഇൻഷുറൻസ് ഓഫീസുകൾ എന്നിവയും ഇതിനോടൊപ്പമുണ്ടാകും. നമ്പർ പ്ലേറ്റുകളുടെ നിർമാണവും ഇവിടെയുണ്ടാകും. ഒരേസമയം മുന്നൂറ്റിഅറുപതു വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. സാമ്പത്തിക വികസന വിഭാഗം, കോടതി വിഭാഗങ്ങൾ, നോട്ടറി പബ്ലിക് എന്നിവയും മറ്റു ചില സർക്കാർ വകുപ്പുകളും ഇവിടെ ഓഫീസ് തുറക്കുമെന്നു അധികൃതർ വ്യക്തമാക്കി. ജനറൽ റിസോഴ്സസ് അതോറിറ്റി, എമിറേറ്റ്സ് നാഷനൽ ഓയിൽ കമ്പനി എന്നിവയുടെ സഹകരണത്തോടെയുള്ള കേന്ദ്രത്തിൻ്റെ നിർമാണം 95% പൂർത്തിയായതായി റാക് പൊലീസ് ജനറൽ കമാൻ‍ഡർ മേജർ ജനറൽ അലി അബ്ദുല്ല ബിൻ അൽവാൻ പറഞ്ഞു

MORE IN GULF
SHOW MORE
Loading...
Loading...