അബുദാബിയിൽ ദുരൂഹ സാഹചര്യത്തിൽ മലയാളി മരിച്ചു; കേസ്, അറസ്റ്റ്

abudabi-death2
SHARE

കണ്ണൂർ ധർമടം പരീക്കടവ് അലവിൽ സ്വദേശി പക്രുപുരയിൽ രഘുനാഥിന്റെയും പ്രതിഭയുടെയും മകൻ അഭിഷേക് (24) അബുദാബിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. അസ്വാഭാവിക മരണത്തിനു കേസെടുത്ത പൊലീസ് 2 നേപ്പാൾ പൗരന്മാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.  

ജൂൺ 21ന് അവധി ദിവസം പുറത്തുപോയ അഭിഷേക് അവശ നിലയിലാണ് 22ന് പുലർച്ചെ മുസഫയിലെ താമസ സ്ഥലത്ത് തിരിച്ചെത്തിയത്. സംസാരിക്കാൻ പോലും പറ്റാത്ത വിധം അവശനായിരുന്നു. പിന്നീട് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. ഒന്നര വർഷമായി അബുദാബിയിലെ അൽമറായ് എമിറേറ്റ്സ് കമ്പനിയിൽ സെയിൽസ് അസിസ്റ്റൻറാണ്. സംസ്കാരം ഇന്നു വീട്ടുവളപ്പിൽ.

MORE IN GULF
SHOW MORE
Loading...
Loading...