ദുബായിൽ ഇനി പരിസ്ഥിതി സൗഹൃദ ബസുകളും; ആദ്യഘട്ടത്തിൽ തൊണ്ണൂറ്റിനാലെണ്ണം

bus
SHARE

ദുബായ് പൊതുഗതാഗരംഗത്തേക്ക് പരിസ്ഥിതി സൗഹൃദ ബസുകളും. മികച്ച ഇന്ധനക്ഷമതയുള്ള തൊണ്ണൂറ്റിനാലു ബസുകളാണ് ദുബായ് റോഡ് ട്രാൻസ്പോർട് അതോറിറ്റി നിരത്തിലിറക്കിയത്. പതിനേഴു റൂട്ടുകളിലായി ഈ ബസുകൾ സർവീസ് നടത്തും.

ഇന്ധനക്ഷമത കൂടിയതും കാർബൺ വമനം കുറഞ്ഞതും താരതമ്യേന ഭാരവും വലുപ്പവും കുറഞ്ഞവയുമാണ് പുതിയ ബസുകൾ. മുപ്പത്തിരണ്ടുപേർക്കു ഇരുന്നും ഒൻപതുപേർക്കു നിന്നും ഈ ബസിൽ യാത്ര ചെയ്യാം. നിശ്ചയദാർഡ്യക്കാർക്കായി ഒരു സീറ്റ് സജ്ജീകരിച്ചിട്ടുണ്ട്. എൽ.ഇ.ഡി ബോർഡുകളും വൈഫൈയും യു.എസ്.ബി ചാർജിങ് സൗകര്യവും ബസിലുണ്ട്. എട്ടു റൂട്ടുകൾ നിലവിലുള്ളവയും ഒൻപതെണ്ണം പുതിയതുമാണ്. ദുബായ് ആർ.ടി.എ ഡയറക്ർ ജനറൽ മാത്തർ അൽ തായർ ബസുകൾ ഉദ്ഘാടനം ചെയ്തു. പൊതുഗതാഗതം മെച്ചപ്പെടുത്തുന്നതിനും പരിസ്ഥിതി സംരക്ഷണത്തിനും ഈ ബസുകൾ ഉപകരിക്കുമെന്നു മാത്തർ അൽ തായർ പറഞ്ഞു. 

പൊതുഗതാഗതരംഗത്ത് രാജ്യാന്തരനിലവാരം ഉറപ്പാക്കുന്ന പദ്ധതിയുടെ ഭാഗമാണിത്. 2030നകം പൊതു ഗതാഗത സംവിധാനം ഉപയോഗിക്കുന്നവരുടെ എണ്ണം 26% ആക്കുകയാണ് ലക്ഷ്യമെന്നും ആർ.ടി.എ ഡയറക്ർ ജനറൽ വ്യക്തമാക്കി. ബ്രിട്ടീഷ് ബസ് കമ്പനിയായ ഒപ്റ്റെയർ ബ്രാൻഡിന്റെ യൂറോ 5 വിഭാഗം ബസുകളാണ് നിരത്തിലിറക്കിയത്. ആദ്യമായാണ് ഇത്തരം ബസുകൾ യു.എ.ഇയിൽ ഉപയോഗിക്കുന്നത്.

MORE IN GULF
SHOW MORE
Loading...
Loading...