കുവൈത്തിനു ഏർപ്പെടുത്തിയിരുന്ന വിലക്കു നീക്കി; ഒളിംപിക്സ് അടക്കമുള്ള രാജ്യാന്തര മൽസരങ്ങളിൽ പങ്കെടുക്കാം

olympic-committee-removed-ban-on
SHARE

രാജ്യാന്തര ഒളിംപിക് കമ്മിറ്റി കുവൈത്തിനു ഏർപ്പെടുത്തിയിരുന്ന വിലക്കു നീക്കി. കായികസംഘടനകളിലെ തിരഞ്ഞെടുപ്പ് സുതാര്യമല്ലെന്ന ആരോപണത്തെതുടർന്ന് രണ്ടായിരത്തിപതിനഞ്ചിലാണ് കുവൈത്തിനു വിലക്കേർപ്പെടുത്തിയത്. ഇതോടെ, .

കുവൈത്തിലെ കായിക മേഖലയിൽ സർക്കാർ ഇടപെടൽ അമിതമാകുന്നുവെന്ന ആരോപണത്തോടെ 2015 ഒക്ടോബർ 27 നായിരുന്നു രാജ്യാന്തര ഒളിം‌പിക് കമ്മിറ്റി കുവൈത്തിന് നിരോധനം ഏർപ്പെടുത്തിയത്. ഫിഫ ഉൾപ്പെടെ മറ്റു രാജ്യാന്തര കായിക സംഘടനകളും തുടർന്ന് നിരോധനം ഏർപ്പെടുത്തി. നിരോധനം ഒഴിവാക്കാൻ രാജ്യാന്തരതലത്തിൽ കുവൈത്ത് സർക്കാർ ഏറെ ശ്രമങ്ങളും നടത്തിയിരുന്നു. ഒടുവിൽ കുവൈത്ത് ഒളിം‌പിക് കമ്മിറ്റിയ ഉൾപ്പെടെ കായിക സംഘടനകളിൽ സുതാര്യമായി തിരഞ്ഞെടുപ്പ് നടത്തിയെന്ന റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ വിലക്കു അവസാനിപ്പിക്കുന്നതായി രാജ്യാന്തര ഒളിം‌പിക് കമ്മിറ്റി പ്രസിഡൻ‌റ് തോമസ് ബാച്ച് അറിയിച്ചു. ഇതോടെ, ഒളിംപിക്സ് അടക്കമുള്ള രാജ്യാന്തര കായിക മേളകളിൽ കുവൈത്ത് പതാകയുടെ കീഴിൽ കായികതാരങ്ങൾക്കു പങ്കെടുക്കാനാകും. കഴിഞ്ഞ വർഷത്തെ ഏഷ്യൻ ഗെയിംസിനു മുന്നോടിയായി വിലക്കിൽ ഇളവ് നൽകിയിരുന്നു. അതേസമയം, വിലക്ക് നീങ്ങിയ സാഹചര്യത്തിൽ 2020 ൽ ടോക്യോയിൽ നടക്കുന്ന സമ്മർ ഒളിം‌പിക് ഗെയിംസിൽ പങ്കെടുക്കുന്നതിന് കുവൈത്ത് താരങ്ങളുടെ പരിശീലന പരിപാടി ഉടൻ തുടങ്ങും.

MORE IN GULF
SHOW MORE
Loading...
Loading...