ഗള്‍ഫ് മേഖലയിലെ സംഘർഷം; ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള യാത്രാസസമയം കൂടും

ഗൾഫ് മേഖലയിലെ സംഘർഷസാധ്യത തുടരുന്ന പശ്ചാത്തലത്തിൽ സൌദി എയർലൈൻസ്, ഇറാൻ സമുദ്രപരിധിയിലുള്ള വ്യോമപാത ഒഴിവാക്കുന്നു. ഇതോടെ, ഇന്ത്യയുൾപ്പെടെ വിവിധ ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള യാത്രാസസമയം കൂടും. അതേസമയം,  ഒമാൻറെ വ്യോമമേഖല സുരക്ഷിതമെന്ന് പബ്ളിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ അറിയിച്ചു. 

ഗൾഫ് മേഖലയിലെ സംഘർഷസാധ്യത തുടരുന്ന സാഹചര്യത്തിലാണ് ഹോർമുസ് കടലിടുക്കിനും ഒമാൻ ഉൾക്കടലിനും മുകളിലൂടെ പറക്കേണ്ടതില്ലെന്നു സൌദി എയർലൈൻസ് തീരുമാനിച്ചത്. രാജ്യത്തെ മറ്റു വിമാനക്കമ്പനികളും ഇറാൻറെ വ്യോമപരിധിയിൽ നിന്നും അകലം പാലിക്കുമെന്നാണ് റിപ്പോർട്ട്. ഇതോടെ, കേരളമടക്കമുള്ള സ്ഥലങ്ങളിലേക്കുള്ള യാത്രാ സമയം വർധിക്കും. അതുവഴി വിമാനടിക്കറ്റ് നിരക്കിലും വർധനയുണ്ടാകും. ഇന്ത്യ, അമേരിക്ക, യു.എ.ഇ രാജ്യങ്ങളും ഇറാൻറെ വ്യോമപാത ഒഴിവാക്കണമെന്ന് വിമാനകമ്പനികളോട് നിർദേശിച്ചിരുന്നു. അതേസമയം, ഒമാൻറെ വ്യോമമേഖല സുരക്ഷിതമാണെന്നും മേഖലയിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും പബ്ളിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ വ്യക്തമാക്കി. കേരളത്തിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാനങ്ങളിൽ ഭൂരിഭാഗവും ഒമാൻ വ്യോമപാതയിലൂടെയാണ് കടന്നു പോകുന്നത്.