നിയന്ത്രണം വിട്ട കാർ ഇടിച്ചു; പെട്രോൾ പമ്പ് അഗ്നിഗോളമായി; വിഡിയോ

നിയന്ത്രണം വിട്ട കാർ ഇടിച്ച് പെട്രോള്‍ പമ്പ് അഗ്നിഗോളമായി. സൗദിയുലെ മദീന പ്രവിശ്യയിലുള്ള യാമ്പുവിലുള്ള പെട്രോൾ പമ്പിലാണ് സംഭവം. ഓടിക്കൊണ്ടിരിക്കുമ്പോൾ നിയന്ത്രണം വിട്ട കാർ സിമന്റ്‌ തൂണിൽ ഇടിച്ച് നേരെ സ്റ്റേഷനിലെ ഒരു എണ്ണക്കുറ്റി തട്ടിത്തെറിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ പെട്രോൾ കുറ്റി മറിഞ്ഞുവീഴുകയും തീയാളിക്കത്തുകയും ചെയ്തു. പിന്നീട് അഗ്നിഗോളമായി. 

ജീവനക്കാരനായ താമിർ ഫയാസ് മർസൂഖി എന്നയാളാണ് രക്ഷകനായത്. പരിചയസമ്പത്തുള്ള റെസ്ക്യൂ പ്രവർത്തകനെപ്പോലെയായിരുന്നു താമിറിന്‍റെ പ്രവർത്തനം. ഫയർ എസ്റ്റിഗ്വിഷർ എടുത്ത് കൃത്യമായി പ്രയോഗിച്ചു. രു സിലിണ്ടർ തീർന്നപ്പോൾ അടുത്തത്‌ എടുത്തു. തൊട്ടടുത്തുള്ള പെട്രോൾ ബങ്കുകളിലേക്കും വാഹനങ്ങളിലേക്കും തീ‌ പടരാൻ അനുവദിക്കാതെ ഫയർ എസ്റ്റിഗ്വിഷർ ഉപയോഗിച്ച്‌ കെടുത്തതിനാൽ വലിയ ദുരന്തമാണ്‌ ഒഴിവായത്. 

സുഹൃത്തുക്കളിലാരോ പകർത്തിയ സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ താമിർ ഫായിസ്‌ താരമായി.