ശ്രീകൃഷ്ണന്റെ ജീവിതം ബാലെയിൽ; പുത്തൻ അനുഭവമായി 'മാധവം'

krishna-life-18
SHARE

ശ്രീകൃഷ്ണൻറെ ജീവിതത്തിലെ പതിനാല് രംഗങ്ങൾ അണിനിരത്തിയ മാധവം ബാലേ പ്രവാസലോകത്തിനു പുതിയഅനുഭവമായി. അബുദാബിയിൽ നൂറ്റിയെട്ടു കലാകാരൻമാരാണ് ശ്രീകൃഷ്ണന്റെ ജനനം മുതൽ ദ്വാരകാധിപൻ ആകുന്നത് വരെയുള്ള സംഭവങ്ങൾ അണിനിരത്തി ബാലെ അവതരിപ്പിച്ചത്.

പ്രതിഭ നാട്യക്ഷേത്ര അരങ്ങിൽ അവതരിപ്പിച്ച മാധവം, യുഎഇയിലെ ആദ്യത്തെ സമ്പൂർണ ബാലെ അനുഭവമായിരുന്നു. പൂതനാ വധവും കാളിയ മർദ്ദനവും കംസവധവുമൊക്കെ വേദിയിൽ, പ്രവാസികൾക്കു മുന്നിൽ വിസ്മയമായി.

കുട്ടിത്തവും കുസൃതിയും നിറഞ്ഞ കൃഷ്ണനും രാധയും തമ്മിലുള്ള പ്രണയം ബാലേ രൂപത്തിൽ മുന്നിലെത്തിയത് മനോഹരമായൊരു കൌതുകമായി.

പതിനാലാം രംഗത്തിൽ കൃഷ്ണകുചേലസംഗമത്തിലൂടെയായിരുന്നു മാധവത്തിനു തിരശ്ശീല വീണത്. പ്രവാസി നാടക പ്രവർത്തകൻ ബിജു കിഴക്കനേലയുടെ രചനയിൽ നൃത്ത അദ്ധ്യാപിക ആർ.എൽ.വി സൗമ്യപ്രകാശിൻറെ നേതൃത്വത്തിലാണ് ബാലെ അവതരിപ്പിച്ചത്. 

രണ്ട് മണിക്കൂർ ദൈർഘ്യമുള്ള മാധവം എന്ന പുരാണ നാടക നൃത്താവിഷ്കാരം ഇംഗ്ലീഷ് ഭാഷയിലാണ് അവതരിപ്പിച്ചത്. അബുദാബി  ഇൻഡ്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ സെൻററിൻറെ പ്രധാന വേദിയിലാണ് മാധവം അരങ്ങേറിയത്.

MORE IN GULF
SHOW MORE
Loading...
Loading...