കുവൈത്തിൽ സന്ദർശക വീസയുടെ ഫീസ് വർധിക്കും

kuwait-visa
SHARE

കുവൈത്തിൽ പ്രവാസികൾക്കു തിരിച്ചടിയായി സന്ദർശക വീസയുടെ ഫീസ് വർധിപ്പിക്കാനൊരുങ്ങുന്നു. നിരക്കു കൂട്ടണമെന്ന നിർദേശം ആഭ്യന്തരമന്ത്രാലയം പാർലമെൻറിനു കൈമാറി. താമസാനുമതികാര്യവകുപ്പ് തയാറാക്കിയ റിപ്പോർട്ട്, പാർലമെൻ‌റ് അംഗീകരിച്ച് വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നതോടെ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. വിനോദസഞ്ചാര, കുടുംബ, വ്യവസായ വിഭാഗങ്ങളിലെ സന്ദർശക വീസകളുടെ ഫീസാണ് വർധിപ്പിക്കുന്നത്. നിലവിൽ മൂന്ന് ദിനാറാണ് സന്ദർശക വീസയുടെ നിരക്ക്. പുതിയനിരക്ക് എത്രയായിരിക്കുമെന്നു വെളിപ്പെടുത്തിയിട്ടില്ല.

MORE IN GULF
SHOW MORE
Loading...
Loading...