ദുബായിൽ മികച്ച സേവനം ഉറപ്പുവരുത്താൻ സേവനകേന്ദ്രം; 15 കൗണ്ടറുകൾ

rta-counters
SHARE

ദുബായിൽ ഉപയോക്താക്കൾക്കും ജീവനക്കാർക്കും മികച്ച സേവനം ഉറപ്പുവരുത്താൻ ആർ.ടി.എ ആസ്ഥാനത്തു സേവനകേന്ദ്രം തുറന്നു. ആധുനിക സൌകര്യങ്ങളോടെയുള്ള കസ്റ്റമർ എംപ്ളോയീസ് സർവീസ് സെൻറർ, ആർ.ടി.എ ഡയറക്ടർ ജനറൽ മാത്തർ അൽ തായർ ഉദ്ഘാടനം ചെയ്തു.

ഉപയോക്താക്കൾ, ജീവനക്കാർ, വൻകിട കമ്പനികൾ എന്നിവർക്ക് ആവശ്യമായ ത്രി ഇൻ വൺ കേന്ദ്രമാണ് റോഡ് ട്രാൻസ്പോർട് അതോറിറ്റുയുടെ ഉം റമൂലിലെ ആസ്ഥാനത്ത് തുറന്നത്. ജീവനക്കാർക്കും ഉപയോക്താക്കൾക്കും ഒരു പോലെ തൃപ്തിയും സന്തോഷവും നൽകുന്ന സേവനം ഉറപ്പുവരുത്തുന്നതിൻറെ ഭാഗമായാണ് സർവീസ് സെൻറർ തുടങ്ങിയതെന്ന് ആർ.ടി.എ ഡയറക്ടർ ജനറൽ മാത്തർ അൽ തായർ പറഞ്ഞു. ഉപയോക്താക്കളെ സ്വീകരിക്കുന്ന ഭാഗത്ത് വിവിധ വകുപ്പുകളുടെ പതിനഞ്ച് കൌണ്ടറുകളാണുള്ളത്.

ഗതാഗതം, ധനകാര്യം, കരാറുകൾ, വ്യവസായ ഗതാഗതസേവനം, നിരീക്ഷണവും നടപ്പാക്കലും, റൈറ്റ് ഓഫ് വേ എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ട സേവനങ്ങളും ഇവിടെ ലഭിക്കും. നാല് ഓഫീസുകളും അഞ്ച് സേവനകേന്ദ്രങ്ങളും ഇവിടെയുണ്ട്. ജീവനക്കാർക്കായി ആറ് കൌണ്ടറുകളാണുള്ളത്. എച്ച്.ആർ, അഡ്മിനിസ്ട്രേഷൻ എന്നിവയുമായി ബന്ധപ്പെട്ട പതിനാറ് സേവനങ്ങൾ, മൊബൈൽ ആപ്ളിക്കേഷൻ, കോൾ സെൻറർ, എംപ്ളോയാസ് സർവീസ് സെൻറർ എന്നിവ വഴി ലഭ്യമാക്കും.

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...