പരിശുദ്ധമായ ഇരുപത്തേഴാം രാവിൻറെ നിറവിൽ വിശ്വാസികൾ

Ramadan-27ravu44
SHARE

റമസാനിലെ പരിശുദ്ധമായ ഇരുപത്തേഴാം രാവിൻറെ നിറവിൽ വിശ്വാസികൾ. പ്രത്യേക പ്രാർഥനകളോടെയാണ് വിശ്വാസികൾ പുണ്യം നിറഞ്ഞ രാവിൻറെ ഭാഗമാകുന്നത്.  മക്കയിലും മദീനയിലും  തീർഥാടകർ ഉറങ്ങാതെ പ്രാർഥനയിൽ മുഴുകുകയാണ്.

വിശുദ്ധ ഖുർആൻ അവതരിപ്പിക്കപ്പെട്ട, ആയിരം മാസങ്ങളേക്കാൾ പുണ്യം നിറഞ്ഞ രാവിൽ പ്രാർഥനകളോടെ അല്ലാഹുവിനൊപ്പമായിരിക്കുകയാണ് വിശ്വാസികൾ. പാപമോചനവും നരകമോചനവും തേടി ഈ രാവിൽ ഉറങ്ങാതെയാണ് വിശ്വാസികൾ പ്രാർഥനാനിരതയാരിയിരിക്കുന്നത്. പ്രവാസി മലയാളികളടക്കമുള്ളവർ ഗൾഫിലെ വിവിധ പള്ളികളിലായി പ്രാർഥനയിലാണ്. മക്കയിലും മദീനയിലും തീർഥാടക ലക്ഷങ്ങൾ പ്രാർഥനാനിരതരായി പുണ്യം തേടുന്നു.

ഇഫ്താറും സുഹൂറും കഴിഞ്ഞ വിശ്വാസികൾ പുലരുംവരെ പ്രാർഥനയിൽ മുഴുകും. പന്ത്രണ്ടായിരത്തിലധികം പേരാണ് തീർഥാടകർക്കു സേവനം നൽകാൻ മക്കയിലും മദീനയിലുമായി അണിനിരന്നിരിക്കുന്നത്. ഇരുപത്തേഴാം രാവിലെ തിരക്കു പ്രമാണിച്ച് കനത്ത സുരക്ഷയാണ് ഇരു നഗരങ്ങളിലും ഒരുക്കിയിരിക്കുന്നത്. 

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.