ഇന്ത്യയിൽ നിന്നും തൊഴിൽ തേടുന്നവർക്ക് മുന്നറിയിപ്പ്; തൊഴിൽ തട്ടിപ്പ് വ്യാപകം

kuwait-job
SHARE

ഇന്ത്യയിൽ നിന്നുള്ള പതിനെട്ടു റിക്രൂട്ട്മെൻ‌റ് ഏജൻസികളിലൂടെ തൊഴിൽ തേടുന്നവർക്കു മുന്നറിയിപ്പുമായി കുവൈത്തിലെ ഇന്ത്യൻ എംബസി. തൊഴിൽ തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികൾ വ്യാപകമായ സാഹചര്യത്തിലാണ് മുന്നറിയിപ്പ്. കുവൈത്തിലെ തൊണ്ണൂറ്റിരണ്ടു സ്ഥാപനങ്ങളും ഒഴിവാക്കണമെന്നും എംബസി വ്യക്തമാക്കുന്നു.

ഡൽഹി, യു.പി, മുംബൈ, ചെന്നൈ, പഠ്ന തുടങ്ങിയ നഗരങ്ങളിൽ നിന്നുള്ള റിക്രൂട്മെൻറ് ഏജൻസികൾ വഴി തൊഴിൽ തേടുന്നത് ഒഴിവാക്കണമെന്നാണ് എംബസിയുടെ മുന്നറിയിപ്പ്. ഐക്യു എജ്യുക്കേഷനൽ അക്കാദമി ചെന്നൈ, എസ്.ജി.ട്രാവൽ ഏജൻസി പ്രൈവറ്റ് ലിമിറ്റഡ് മുംബൈ, കപൂർ കെ‌എൽ എൻ‌റർപ്രൈസസ് മാൻ‌പവർ കൺസൽറ്റൻ‌റ്, എസ്.എഫ്.ഇൻ‌റർനാഷനൽ പ്രൈവറ്റ് ലിമിറ്റഡ് ഡൽഹി, എൻ.ഡി.എൻ‌റർപ്രൈസസ് ന്യൂഡൽഹി, ആയിന ട്രാവൽ‌സ് എൻ‌റർപ്രൈസസ് മുംബൈ, സാറാ ഓവർസീസ് പ്രൈവറ്റ് ലിമിറ്റഡ് ന്യൂഡൽഹി, യു.എസ്.ഇൻ‌റർനാഷനൽ ന്യൂഡൽഹി, സബ ഇൻ‌റനാഷനൽ ടൂർ ആൻഡ് ട്രാവൽ ഡൽഹി തുടങ്ങിയവയാണ് പട്ടികയിൽ പരാമർശിച്ചിട്ടുള്ള ഇന്ത്യൻ റിക്രൂട്ട്മെൻ‌റ് ഏജൻസികൾ. കുവൈത്തിലെ 92 സ്ഥാപനങ്ങളും സ്പോൺസർമാരും ഉൾപ്പെടുന്ന പട്ടികയും എംബസി പുറത്തുവിട്ടു. 

MORE IN GULF
SHOW MORE