ദീർഘകാല വീസകളുടെ ഫീസ് നിരക്ക് പ്രഖ്യാപിച്ച് യുഎഇ

uae-abudabi-27-05
SHARE

യു.എ.ഇയിലെ ദീർഘകാല വീസകളുടെ ഫീസ് നിരക്കു പ്രഖ്യാപിച്ചു. പത്തു വർഷത്തെ വീസയ്ക്ക് ആയിരത്തിഒരുന്നൂറ്റിഅൻപതു ദിർഹമാണ് നിരക്ക്. യുഎഇയിൽ പഠിക്കുന്ന വിദ്യാർഥികൾക്കു ഓരോ വർഷവും പുതുക്കാവുന്ന വീസയുടെ നിരക്ക് നൂറു ദിർഹമാണ്.

നിക്ഷേപകർ, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ പരിചയസമ്പന്നരായവർ, കലാകായികരംഗങ്ങളിലെ പ്രതിഭകൾ തുടങ്ങിയവർക്കാണ് പത്തുവർഷത്തേക്കുള്ള വീസ അനുവദിച്ചിരിക്കുന്നത്. 10 വർഷത്തെ വീസയ്ക്ക് 1,150 ദിർഹമാണ് നിരക്ക്. ഇവരുടെ കുടുംബാംഗങ്ങൾക്കും ഇതേ ഫീസിൽ വീസയെടുക്കാവുന്നതാണ്. അഞ്ചു വർഷത്തെ വീസയ്ക്ക് 650 ദിർഹമാണ് ഫീസ്. 

റിയൽ എസ്റ്റേറ്റ് മേഖലയിലെ നിക്ഷേപകർ, സംരംഭകർ, കമ്പനികളുടെ എക്സിക്യുട്ടീവ് ഡയറക്ടർമാർ, ജോലിയിൽ നിന്ന് പിരിഞ്ഞ പ്രഫഷനലുകള്‍, ഇവരുടെ കുടുംബാംഗങ്ങൾ എന്നിവർക്ക് അഞ്ചു വർഷത്തെ വീസ ലഭ്യമാകും. യുഎഇയിൽ ഹൈസ്കൂൾ, സർവകലാശാലാ പഠനമോ പൂർത്തിയായ  വിദ്യാർഥികൾക്ക് പുതുക്കാവുന്ന ഒരു വർഷത്തെ വീസയ്ക്കും അപേക്ഷിക്കാം. 100 ദിർഹം മാത്രമാണ് ഫീസ്. വിധവകൾ, വിവാഹ മോചിതർ, അവരുടെ മക്കൾ എന്നിവർക്കും ഇതേ വീസയ്ക്ക് അപേക്ഷിക്കാവുന്നതാണ്. പ്രതിഭകൾ, ഗവേഷകർ എന്നിവർക്ക് ഒന്നോ ഒന്നിൽക്കൂടുതലോ തവണ രാജ്യത്ത് പ്രവേശിക്കാവുന്ന വീസ 180 ദിവസത്തേയ്ക്ക് 1,100 ദിർഹം ഫീസിൽ ലഭ്യമാകും. 

MORE IN GULF
SHOW MORE