ഉംറ കഴിഞ്ഞ് മടങ്ങവെ ദമ്പതികൾ അപകടത്തിൽ മരിച്ചു

accident-death
SHARE

ദമാം: ഉംറ നിർവഹിച്ച് മടങ്ങവെ ഹൈദരാബാദ് സ്വദേശികളായ ദമ്പതികൾ അപകടത്തിൽ മരിച്ചു. ഫിറോസ് അഹമദ് (39) ഭാര്യ ഡോ. ആയിഷ(40) എന്നിവർ മരിച്ചത്. നാല് വയസായ മകൻ അബ്ദുൽ റഹീം അദ്‌ഭുതകരമായി പരുക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു. 

ഹാഫർ ബാത്തിനിലേയ്ക്ക് മടങ്ങും വഴി  250 കി.മി അകലെയുള്ള സുൽഫിയിൽ  ഇവർ സഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറിലും പോസ്റ്റിലും  ഇടിച്ചാണ് അപകടം. ഇരുവരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. കാർ പൂർണമായും തകർന്നിട്ടുണ്ട്. പൊലീസും ആംബുലൻസും എത്തി മൃതദേഹങ്ങൾ അടുത്തുള്ള സുൽഫി സെൻട്രൽ ആശുപത്രിയിൽ എത്തിച്ചു. 

പത്ത് ദിവസം മുമ്പാണ് ഇവർ ഉംറ നിർവഹിക്കാൻ എത്തിയത്. മരണപ്പെട്ട ഡോ. ആയിഷ ഹാഫർ ബാത്തിന് സെൻട്രൽ ആശുപത്രിയിൽ അനസ്തേഷ്യ വിഭാഗത്തിലാണ് ജോലി ചെയ്യുന്നത്. ഭർത്താവ് നേരത്തെ സൗദിയിൽ ജോലി ചെയ്തിരുന്നു. നിലവിൽ ഭാര്യയുടെ ഫാമിലി വീസയിൽ എത്തിയതാണ്. 

വിവാഹത്തിന് മുൻപ് ഡോ. ആയിഷ ഇസ്‌ലാം മതം സ്വീകരിക്കുകയായിരുന്നു. കൂടെ ജോലി ചെയ്യുന്ന മറ്റൊരു ഡോകടർ തത്കാലം നാല് വയസായ ഇവരുടെ കുട്ടിയെ സ്വീകരിക്കാൻ തയാറായിട്ടുണ്ട്. 

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.