യുഎഇയിൽ ആറുമാസ ഇടക്കാല വീസ അനുവദിക്കും

UAE-ABU DHABI-VIEW
SHARE

യുഎഇയിൽ ദീർഘകാല താമസ വീസ അപേക്ഷകർക്കു ആറുമാസ ഇടക്കാല വീസ അനുവദിക്കാൻ തീരുമാനം. നിക്ഷേപകർ, പ്രതിഭകൾ, മികച്ച വിദ്യാർഥികൾ എന്നിവർക്കാണ് ആറു മാസ മൾടിപ്പിൾ എൻട്രി വീസ അനുവദിച്ചത്. 

ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി ആന്‍ഡ് സിറ്റിസൺഷിപ് മൂന്ന് പുതിയ സേവനങ്ങളാണ് പ്രഖ്യാപിച്ചത്. നിക്ഷേപകർക്ക് റസിഡൻസി വീസയ്ക്കുള്ള നടപടികൾ പൂർത്തിയാക്കാനായി ഒന്നിൽകൂടുതൽ തവണ വന്നുപോകാനുതകുന്ന വീസ. സംരംഭകർക്കും സമർഥരായ വിദ്യാർഥികൾക്കും ഔദ്യോഗികകാര്യങ്ങൾക്കു ഒന്നിലധികം തവണ വന്നു പോകാവുന്ന വീസ,  

സമർഥരായ വ്യക്തികൾക്ക് ഒരു പ്രാവശ്യം മാത്രം വരാനുതകുന്ന ആറുമാസ വീസ എന്നിവയാണ് പ്രഖ്യാപിച്ചത്. ഇത്തരം വീസക്കാർക്ക് എമിറേറ്റ്സ് ഐഡി ലഭിക്കുക വഴി ബിസിനസ് ലൈസൻസ്, കോളജ് പ്രവേശനം, ജോലി തുടങ്ങിയവ സംബന്ധിച്ച നടപടികൾ വേഗം പൂർത്തീകരിക്കാനാകുമെന്നു ഫോറിൻ അഫയേഴ്സ് ആൻഡ് പോർട്സ് ഡയറക്ടർ ജനറൽ മേജർ ജനറൽ സഇൗദ് റകൻ അൽ റാഷിദി പറഞ്ഞു. ദീർഘകാല റസിഡൻസി വീസ നൽകുമെന്ന് പ്രഖ്യാപിച്ചപ്പോൾ ആറായിരം അപേക്ഷകളാണ് ലഭിച്ചതെന്നും അധികൃതർ അറിയിച്ചു.

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.