ഭർത്താവ് ഗൾഫിൽ; കാമുകനെ വിവാഹം ചെയ്യാൻ കള്ളയൊപ്പിട്ടു; യുവതിക്കെതിരെ പരാതി

marriage-gulf-15-05
SHARE

കാമുകനെ വിവാഹം ചെയ്യാൻ വിവാഹമോചന പത്രത്തിൽ ഭാര്യ, ഭർത്താവിന്റെ കള്ളയൊപ്പിട്ടെന്ന് പരാതി. മുംബൈ സ്വദേശി നിലോഫറിനെതിരെ ഭർത്താവ് യൂസഫ് ഷെരീഫ് മസ്താൻ ആണ് പൊലീസിൽ പരാതി നൽകിയത്. 

2007 മുതൽ ഗൾഫിലാണ് യൂസഫിന് ജോലി. ഒൻപത് വയസ്സുള്ള മകനൊപ്പം മുംബൈയിലാണ് ഭാര്യ നിലോഫർ താമസിക്കുന്നത്. നാട്ടിൽ സ്വന്തമായി വീട് എന്ന സ്വപ്നവുമായാണ് യൂസഫ് ഗൾഫിൽ പോയത്. കിട്ടുന്ന ശമ്പളത്തിന്റെ പകുതിയും നാട്ടിലെ ഭാര്യക്ക് അയക്കുകയായിരുന്നു പതിവ്. 

യൂസഫ് ഗൾഫിൽ പോയ കാലത്ത് നിലോഫർ പഴയ കാമുകനുമായി അടുപ്പത്തിലായി. കാമുകനെ വിവാഹം ചെയ്യാൻ തീരുമാനിച്ചു. ഇതോടെ യൂസഫിന്റെ കള്ളയൊപ്പിട്ട് വിവാഹമോചന ഹർജി ഫയൽ ചെയ്തു. നാട്ടിലെത്തിയ യൂസഫ് ഭാര്യയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത ശ്രദ്ധിച്ചു. സദാ ഫോണിൽ സംസാരിക്കുന്നതുകണ്ട് ആരെന്ന് തിരക്കിയെങ്കിലും സുഹൃത്താണെന്നായിരുന്നു മറുപടി. അധികം വൈകാതെ യൂസഫ് തിരികെ ഗൾഫിലേക്ക് മടങ്ങി. 

2017ൽ തിരിച്ചുവന്നപ്പോഴാണ് യൂസഫിന് ചതി മനസ്സിലായത്. നിലോഫറിന്റെ നിർബന്ധപ്രകാരം കുറച്ചുനാളുകൾക്ക് മുൻപ് നേരത്തെ താമസിച്ചിരുന്ന വീട് വിൽക്കുകയും അതിനടുത്തായി മറ്റൊരു വീട് നിലോഫറിന്റെ പേരില്‍ വാങ്ങുകയും ചെയ്തു. നാട്ടിൽ തിരിച്ചെത്തിയ യൂസഫിനെ വീട്ടിൽ കയറുന്നതിൽ നിന്ന് നിലോഫർ വിലക്കി. 

ഇതോടെയാണ് വീട് വിറ്റതുമായി ബന്ധപ്പെട്ട് യൂസഫ് അന്വേഷണം നടത്തിയത്. ൨൩ ലക്ഷം രൂപക്ക് വീട് വിറ്റെന്നായിരുന്നു നിലോഫർ പറഞ്ഞത്. എന്നാൽ 32 ലക്ഷത്തിന് വീട് വിറ്റ് ബാക്കി തുക നിലോഫറും കാമുകനും ചേർന്ന് ചിലവാക്കി. ഇതിന് പിന്നാലെയാണ് യൂസഫ് വിവാഹമോചന ഹർജിയെക്കുറിച്ചറിയുന്നത്. കള്ളയൊപ്പ് ഇട്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട യൂസഫ് പരാതി നൽകുകയായിരുന്നു. 

MORE IN GULF
SHOW MORE