യുഎഇയിൽ വമ്പൻ ലഹരിമരുന്നുവേട്ട; നിർമിത ബുദ്ധി താരമായി; കുടുക്കിയത് ഇങ്ങനെ

drugs-gulf-arrest
SHARE

യുഎഇയിൽ വമ്പൻ ലഹരിമരുന്ന് വേട്ട. 28 കോടി ദിർഹം വിലമതിക്കുന്ന 365 കിലോ ലഹരിമരുന്നുമായി 16 പേരാണ് പൊലീസിന്റെ പിടിയിലായത്. മൂന്നു മാസത്തെ പരിശ്രമത്തിൽ നിർമിത ബുദ്ധി ഉപയോഗിച്ചാണു ലഹരിക്കടത്തുകാരെ പിടികൂടിയത്. കാറിന്റെ സ്പെയർ പാർട്സിലും ഷൂസിന്റെ സോളിലും മറ്റും ലഹരിമരുന്ന് ഒളിപ്പിച്ച നിലയിലായിരുന്നു. 268 കിലോ ഹെറോയിൻ, 98 കിലോ ക്രിസ്റ്റൽ മെത്ത്, ഒരു കിലോ ഹഷീഷ് എന്നിവ പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.

യുഎയിലെ ഒരു സ്ഥാപനത്തിൽ ശുചീകരണത്തൊഴിലാളിയായാണു മുഖ്യപ്രതി കഴിഞ്ഞിരുന്നതെന്നു ദുബായ് പൊലീസ് മേധാവി മേജർ ജനറൽ അബ്ദുല്ല ഖലീഫ അൽ മറീ അറിയിച്ചു. വ്യവസായ മേഖലയിൽ വ്യാജ കാർ വർക് ഷോപ്പിന്റെ മറവിലായിരുന്നു കച്ചവടം. ഇവിടെ നിന്നാണു ചിലരെ പിടികൂടിയത്. പിടിയിലായ 16 പേരിൽ ഒരാളൊഴികെ ബാക്കിയെല്ലാവരും ഏഷ്യൻ വംശജരാണ്. കാറിന്റെ സ്പെയർ പാർട്സിനൊപ്പം കടൽ മാർഗമാണു ലഹരിമരുന്നു കടത്തിയിരുന്നത്. രണ്ടു സംഘങ്ങളായി തിരിഞ്ഞായിരുന്നു കച്ചവടം.

ഓപ്പറേഷൻ സ്റ്റാക്കർ എന്ന കോഡ് ഉപയോഗിച്ച് രണ്ടു ഘട്ടങ്ങളായായിരുന്നു അന്വേഷണം. ആദ്യഘട്ടത്തിൽ ജനുവരി 26ന് ഷാർജയിൽ ലഹരിമരുന്നു കൈമാറുമ്പോഴാണ് ആദ്യ സംഘം പിടിയിലായത്. ഓപ്പറേഷൻ സ്റ്റാക്കർ 002 എന്ന കോഡിൽ രണ്ടാംഘട്ട അന്വേഷണത്തിലാണു ബാക്കിയുള്ളവരെയും പിടികൂടിയത്. 

MORE IN GULF
SHOW MORE