വോട്ടിന് പോകാനെടുത്ത ടിക്കറ്റ് സോഷ്യല്‍ മീഡിയയിലിട്ടു; പ്രവാസിക്ക് ‘പണി കിട്ടി’

voting-nri
SHARE

അഞ്ചുവർഷങ്ങൾക്ക് ശേഷം വരുന്ന തിരഞ്ഞെടുപ്പിനെ ഏറെ ആവശത്തോടെയാണ് എല്ലാവരും കാണുന്നത്. പ്രവാസികളുൾപ്പടെ മുൻകൂട്ടി ടിക്കറ്റെടുത്ത് വോട്ട് ചെയ്യാൻ എത്തുന്ന തയാറെടുപ്പിലാണ്. തിരഞ്ഞെടുപ്പ് ആവേശം മൂത്ത് എടുത്ത ടിക്കറ്റ് ഓൺലൈൻ പോസ്റ്റ് ചെയ്ത ഒരു പ്രവാസിക്ക് കിട്ടിയതാകട്ടെ വലിയ പണിയും. 

മാംഗഗളൂരു സ്വദേശിയായ ജോൽസൻ ലാബു എന്ന ഇരുപത്തിയൊമ്പതുകാരനാണ് ഈ ഓൺലൈൻ പോസ്റ്റ് കാരണം വെട്ടിലായത്. എയർ ഇന്ത്യയിൽ നാട്ടിലേക്ക് വരാനുള്ള ടിക്കറ്റ് പോസ്റ്റ് ചെയ്തതിനോടൊപ്പം ഇഷ്ടപ്പെടുന്ന പാർട്ടിക്ക് പരസ്യപിന്തുണയും വിഡിയോയിലൂടെ പ്രഖ്യാപിച്ചു. മാർച്ച് 29നാണ് ജോൽസൻ വിഡിയോ പോസ്റ്റ് ചെയ്ത്. വിഡിയോയിൽ നിന്നും ടിക്കറ്റിന്റെ പിഎൻആർ നമ്പർ മനസിലാക്കിയ ഒരു വിരുതൻ രണ്ട് മണിക്കൂറിനുള്ളിൽ ഈ ടിക്കറ്റ് റദ്ദാക്കി. ഏപ്രിൽ ഒന്നിനാണ് ലാബുവിനിത് മനസിലാകുന്നത്. 

21,045 രൂപയായിരുന്നു ടിക്കറ്റിന്റെ വില. 9,000 രൂപ മാത്രമാണ് കമ്പനി ഇയാൾക്ക് തിരികെ നൽകിയത്. ടിക്കറ്റ് റദ്ദാക്കിയത് അറിഞ്ഞ ദിവസം തന്നെ ലാബൂ വീണ്ടും ടിക്കറ്റ് ബുക്ക് ചെയ്തു. രണ്ടാമത് ഏതായാലും വിഡിയോ പോസ്റ്റ് ചെയ്ത് ആവേശം കാണിക്കാൻ ലാബു നിന്നില്ല. 

MORE IN GULF
SHOW MORE