ഒമാനിലെ ഇൻഷുറൻസ് മേഖലയിൽ പൂർണസ്വദേശിവൽക്കരണം

oman3
SHARE

ഒമാനിലെ ഇൻഷുറൻസ് മേഖലയിൽ പൂർണസ്വദേശിവൽക്കരണം നടപ്പാക്കുന്നു. ഈ മാസം പത്തൊൻപതിനകം ഏജൻസികളിൽ സ്വദേശിവൽക്കരണം നടപ്പാക്കണമെന്നാണ് നിർദേശം. മലയാളികളടക്കമുള്ള പ്രവാസികൾക്ക് തിരിച്ചടിയാകുന്നതാണ് തീരുമാനം.

ഒമാനിലെ ഇൻഷുറൻസ് മേഖലയിൽ സ്വദേശിവൽക്കരണം നടപ്പിലാക്കണമെന്ന മന്ത്രതല നിർദേശം രണ്ടായിരത്തിപതിനാറിലാണ് പുറത്തിറങ്ങിയത്. കമ്പനികളിലും ഇൻഷുറൻസ് ബ്രോക്കറേജ് മേഖലയിലും 75 ശതമാനം സ്വദേശിവൽക്കരണമാണ് നടപ്പാക്കാൻ നിർദേശിച്ചത്. എന്നാൽ, ഏജൻസികളിൽ നൂറുശതമാനം സ്വദേശിവൽക്കരണം വേണമെന്നാണ് നിർദേശം. കമ്പനികളിലേയും ബ്രോക്കറേജ് മേഖലയിലേയും സ്വദേശിവൽക്കരണ നടപടികൾ പുരോഗമിക്കുകയാണ്. സ്വദേശിവൽക്കരണം നടപ്പാക്കാനുള്ള കാലാവധി നീട്ടിനൽകണമെന്നാവശ്യപ്പെട്ട് ഏജൻസികളിലെ ജീവനക്കാർ ക്യാപിറ്റൽ മാർക്കറ്റ് അതോറിറ്റിയെ സമീപിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ അനുകൂല മറുപടി ഇതുവരെ ലഭിച്ചിട്ടില്ല.

ആയിരക്കണക്കിനു മലയാളികളടക്കമുള്ളവരാണ് ഈ മേഖലകളിൽ ജോലി ചെയ്യുന്നത്. കാലാവധി നീട്ടിനൽകിയാൽ മറ്റുജോലി കണ്ടെത്തുന്നുനതിനു അവസരം ലഭിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ. മാർക്കറ്റിങ്, സെയിൽസ്, ആരോഗ്യം, വിമാനത്താവളം തുടങ്ങി 87 മേഖലകളിൽ ഒമാൻ വീസ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. അതിനു പിന്നാലെയാണ് ഇൻഷുറൻസ് മേഖലയിൽ സ്വദേശിവൽക്കരണം നടപ്പിലാക്കുന്നത്.

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.