കുവൈത്തിൽ സ്വകാര്യമേഖലയിലെ വാർഷികാവധി വർധിപ്പിക്കുന്നതിന് സമ്മർദ്ദം

Kuwait Philippines
SHARE

കുവൈത്തിൽ സ്വകാര്യമേഖലയിലെ വാർഷികാവധി വർധിപ്പിക്കുന്നതിന് സർക്കാർ അനുമതിക്കായി സമ്മർദ്ദം ശക്തം. പാർലമെൻ‌‌റിൻ‌റെ ആരോഗ്യ,തൊഴിൽ സമിതി  വിളിച്ചുചേർത്ത ട്രേഡ് യൂണിയൻ പ്രതിനിധികളുടെ യോഗത്തിൽ അവധി വർധിപ്പിക്കണമെന്നു ആവശ്യമുയർന്നു. 

സ്വകാര്യമേഖലയിലെ വാർഷികാവധി മുപ്പതിൽ നിന്നും മുപ്പത്തിയഞ്ചാക്കി ഉയർത്തണമെന്ന നിർദേശത്തിന് പാർലമെൻ‌റിൻ‌റെ പ്രാഥമിക അംഗീകാരം ലഭിച്ചിരുന്നു. ഏകകണ്ഠമായാണ് പാർലമെൻ‌റ് നിർദേശം അംഗീകരിച്ചത്. അന്തിമ അംഗീകാരത്തിനായി നിർദേശം പാർലമെൻ‌റ് പരിഗണനക്ക് വരാനിരിക്കെയാണ് നിർദേശത്തിന്മേൽ സർക്കാർ വിയോജിപ്പ് പ്രകടിപ്പിച്ചത്. ചെറുകിട ഇടത്തരം സം‌രംഭങ്ങൾ ഉൾപ്പെടെ വ്യാപാര സമൂഹത്തിന് പ്രയാസമാകുമെന്നു ചൂണ്ടിക്കാട്ടിയാണ് അവധി വർധിപ്പിക്കേണ്ടതില്ലെന്നു സർക്കാർ നിലപാട്. ഈ മാസം പതിനാറിനാണ്  നിർദേശം അന്തിമ പരിഗണനയ്ക്കായി പാർലമെൻ‌റിൽ എത്തുക. അതിന് മുൻപ് ട്രേഡ് യൂണിയൻ പ്രതിനിധികളുടെ യോഗത്തിലും അവധി വർധിപ്പിക്കണമെന്നായിരുന്നു ആവശ്യം. സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്നവർക്കുള്ള അവധി വർധിപ്പിക്കുന്നത് കൂടുതൽ സ്വദേശികളെ സ്വകാര്യമേഖലയിലേക്ക് ആകർഷിപ്പിക്കാൻ സഹായകമാകുമെന്നാണ് നിർദേശത്തെ അനുകൂലിക്കുന്നവരുടെ വാദം. വാർഷികാവധിയും ശമ്പളവും വർധിപ്പിക്കുന്നത് സ്വകാര്യമേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന് ചേംബർ ഓഫ് കോമേഴ്സ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.