നോർക്ക റൂട്സിൻറെ കീഴിൽ ബിസിനസ് ഫെസിലിറ്റേഷൻ കേന്ദ്രം തുടങ്ങി

norka5
SHARE

പ്രവാസിമലയാളികൾക്കു കേരളത്തിൽ സംരഭങ്ങൾ തുടങ്ങാൻ സൌകര്യമൊരുക്കുകയെന്ന ലക്ഷ്യത്തോടെ നോർക്ക റൂട്സിൻറെ കീഴിൽ ബിസിനസ് ഫെസിലിറ്റേഷൻ കേന്ദ്രം തുടങ്ങി. തിരുവനന്തപുരത്തെ നോർക്ക റൂട്സ് ആസ്ഥാനത്തു മുഖ്യമന്ത്രി പിണറായി വിജയൻ, സെൻറർ ഉദ്ഘാടനം ചെയ്തു. 

പ്രവാസിമലയാളികൾക്കു കേരളത്തിൽ നിക്ഷേപം നടത്താനുള്ളസൌകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് തിരുവനന്തപുരത്തെ നോർക്ക റൂട്സ് ആസ്ഥാനത്തു വ്യവസായ പ്രോത്സാഹന കേന്ദ്രം തുടങ്ങിയത്. കേരളത്തിലെ വ്യവസായ സാധ്യതകൾ പഠിച്ചു മുൻഗണനാക്രമത്തിൽ പ്രവാസി നിക്ഷേപകർക്കു മുന്നിൽ അവതരിപ്പിക്കുകയാണ് ലക്ഷ്യം. സംരഭങ്ങൾ തുടങ്ങാനുള്ള സാങ്കേതികവും സാമ്പത്തികവുമായ നിർദേശങ്ങൾ ഈ കേന്ദ്രത്തിലൂടെ നൽകും. പൊതുമേഖലാ ബാങ്കുകൾ, സിഡ്കോ, കിൻഫ്രാ, കെ.എസ്.ഐ.ഡി.സി, കെ.എഫ്.സി തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ നിക്ഷേപസംബന്ധമായ സേവനങ്ങൾ പ്രവാസികൾക്കു പ്രയോജനകരമാകുന്ന രീതിയിൽ അവതരിപ്പിക്കാനും ഫസിലിറ്റേഷൻ സെൻറർ സഹായിക്കും. വ്യവസായം തുടങ്ങുന്നതിനുള്ള ലൈസൻസ് മറ്റു സർക്കാർ സേവനങ്ങൾ തുടങ്ങിയ വിവരങ്ങളും ഇതിലൂടെ അറിയാനാകും. നോർക്ക റൂട്സ് റസിഡൻസ് വൈസ് ചെയർമാൻ കെ,വരദരാജൻ, സി.ഇ.ഒ ഹരികൃഷ്ണൻ നമ്പൂതിരി തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. 

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.