രാജ്യാന്തര ബോട്ട് ഷോയ്ക്കു ദുബായിൽ തുടക്കം

boat
SHARE

വിനോദത്തിനും വിസ്മയത്തിനും അവസരമൊരുക്കി രാജ്യാന്തര ബോട്ട് ഷോയ്ക്കു ദുബായിൽ തുടക്കം. അൻപതോളം രാജ്യങ്ങളിൽ നിന്നുള്ള എണ്ണൂറിലധികം ബ്രാൻഡുകളാണ് ഷോയുടെ ഭാഗമാകുന്നത്. ദുബായ് ജുമൈറ കനാലിൽ തുടങ്ങിയ ഷോ ശനിയാഴ്ച സമാപിക്കും.

ആഡംബരത്തിൻറേയും വിസ്മയത്തിൻറേയും കടൽക്കാഴ്ചകളൊരുക്കുകയാണ് ദുബായ് ബോട്ട് ഷോ. ആഡംബര യാനങ്ങളും ബോട്ടുകളും, സമുദ്രോത്പന്നങ്ങൾ, ബോട്ടിങ് യന്ത്രനിർമിതി, സുരക്ഷാ ഉപകരണങ്ങൾ, സമുദ്രവിനോദസഞ്ചാരം, നാവിക വിദ്യ, ജല കേളികൾ, സാഹസിക മൽസരങ്ങൾ തുടങ്ങിയവയുടെ ഭാഗമാകാനും പരിചയപ്പെടാനും അവസരമൊരുക്കുകയാണ് ഇരുപത്തെട്ടാമതു ദുബായ് ബോട്ട് ഷോ.

ലോകത്തു ഏറ്റവുമധികം ആഡംബര നൗകകള്‍ ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന മേഖലകളിലൊന്നായ മധ്യപൂര്‍വദേശത്ത്  ഏറ്റവും പുതിയ മോഡലുകള്‍ അവതരിപ്പിക്കാൻ കമ്പനികൾക്കു അവസരമൊരുക്കുകയാണ് ഷോ. ചെറുബോട്ടുകളും ആഡംബര യാട്ടുകളും സ്വന്തമാക്കാൻ വരുന്ന നിക്ഷേപകരുടെ ഉത്സവംകൂടിയാണിവിടം. 

റോവിങ്, ജെറ്റ് സ്കീ, സര്‍ഫിങ്, വാട്ടര്‍ബൈക്കുകള്‍, പായ്കപ്പലോട്ടം തുടങ്ങിയ മല്‍സരങ്ങളും ബോട്ട് ഷോയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.