പള്ളിയിലേക്ക് പോകവെ ദുബായിൽ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു

dubai-accident-reeja
SHARE

ദുബായ്: പള്ളിയിലേക്കുള്ള യാത്രയ്ക്കിടെ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. ഭർത്താവിന് ഗുരുതര പരുക്കേറ്റു. ഇന്നലെ(വെള്ളി) രാവിലെയായിരുന്നു അപകടം. 

ദുബായ് സെൻ്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഒാർത്തഡോക്സ് പള്ളിയിലേയ്ക്ക് പ്രാർഥനയിൽ പങ്കെടുക്കാൻ  റീജയും ഭർത്താവ് വർഗീസ് കോശിയും പോകുമ്പോൾ ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ട്രക്കിലിടിക്കുകയായിരുന്നു. വർഗീസ് കോശിയായിരുന്നു കാർ ഒാടിച്ചിരുന്നത്. റീജ വർഗീസ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. വർഗീസ് കോശി റാഷിദ് ആശുപത്രിയിൽ ചികിത്സയിലാണ്. പൂർണമായും തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തതെന്ന് പൊലീസ് പറഞ്ഞു.

MORE IN GULF
SHOW MORE