പറയാൻ ഏറെയെങ്കിലും വേദിയില്ലെന്ന പരാതിക്ക് പരിഹാരമായി ഗൾഫ്കൂട്ടം

gulfkootam-22
SHARE

പ്രവാസിമലയാളികളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും  പറയാൻ അവസരമൊരുക്കി മനോരമ ന്യൂസിന്റെ പ്രത്യേക പരിപാടി ഗൾഫ് കൂട്ടം. വരുന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ പ്രവാസികൾ ആർക്കു വോട്ടു ചെയ്യണമെന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ പ്രവാസികൾ ആവേശപൂർവം പങ്കെടുത്തു. അബുദബിയിൽ നടത്തിയ ഗൾഫ് കൂട്ടം പ്രത്യേക പരിപാടി നാളെ വൈകിട്ട് ഏഴിനു മനോരമ ന്യൂസിൽ പ്രക്ഷേപണം ചെയ്യും.

പറയാൻ ഏറെയുണ്ടായിട്ടും വേദിയില്ലെന്ന പരാതിക്കു പരിഹാരമായാണ് ഗൾഫ്കൂട്ടം അഞ്ചാം തവണയും പ്രവാസികൾക്കു മുന്നിലെത്തിയത്. കോൺഗ്രസ്, സി.പി.എം, ബി.ജെ.പി പ്രതിനിധികൾക്കൊപ്പം യു.എ.ഇയിലെ പ്രവാസിമലയാളികളും ചർച്ചയുടെ ഭാഗമായി. കേരളത്തിലെ രാഷ്ട്രീയ കൊലപാതകം, രാജ്യത്തെ വർഗീയ ചേരിതിരവുകൾ, പ്രവാസികളോടുള്ള അവഗണന, ക്ഷേമപദ്ധതികൾ, ഭീകരാക്രമണങ്ങൾ തുടങ്ങി പ്രവാസികളെ നേരിട്ടു ബാധിക്കുന്നതും രാജ്യത്തെ ബാധിക്കുന്നതുമായ വിഷയങ്ങളിൽ ആവേശത്തോടെയായിരുന്നു ചർച്ച.

രാഷ്ട്രീയത്തിനുപരിയായി പ്രവാസികളുടെ ആവശ്യങ്ങൾക്കായി ശ്രമിക്കുന്ന പാർട്ടികൾക്കു വേണം വോട്ടു നൽകാനെന്ന പ്രഖ്യാപനം രാഷ്ട്രീയപാർട്ടികൾക്കുള്ള മുന്നറിയിപ്പായിരുന്നു.

അബുദബി ഇന്ത്യൻ സോഷ്യൽ സെൻററിൽ നടന്ന പരിപാടിയിൽ യു.ഡി.എഫിനെ പ്രതിനിധീകരിച്ച് ഇൻകാസ് വക്താവ് ഇ.യു.ഇർഷാദ്, സി.പി.എമ്മിനെ പ്രതിനിധീകരിച്ച് ശക്തി വൈസ് പ്രസിഡൻറ് മധു പരവൂർ, ബി.ജെ.പി പ്രതിനിധിയായി ഇന്ത്യൻ പീപ്പിൾസ് ഫോറം ദുബായ് പ്രസിഡൻറ് രമേശ് മന്നത്ത് തുടങ്ങിയവർ പങ്കെടുത്തു.

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.