വിദ്യാർഥിനിയുടെ അപേക്ഷ; മുത്തശിയെ നേരിട്ട് വിളിച്ച് ഷെയ്ഖ് മുഹമ്മദ് അൽ നഹ്യാൻ; വിഡിയോ

uae-king-viral-video
SHARE

ആ മുത്തശ്ശി അങ്ങനെയൊരു ഫോൺ കോൾ ഒരിക്കലും പ്രതീക്ഷിച്ചു കാണില്ല. അതും അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നേരിട്ട് വിളിക്കുക. ഒരു വിദ്യാർഥിനിയുടെ അഭ്യർഥന മാനിച്ചാണ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അവരുടെ മുത്തശ്ശിയുമായി ഫോണിൽ സംസാരിച്ചത്. ഇതിന്റെ വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായി.

യുണൈറ്റഡ് അറബ് എമിറേറ്റ്സ് യൂണിവേഴ്സിറ്റിയിൽ സന്ദർശനം നടത്തുമ്പോഴായിരുന്നു അഭ്യർഥനയുമായി വിദ്യാർഥിനി എത്തിയത്. യാതൊരു മടിയും കൂടാതെ ഷെയ്ഖ് മുഹമ്മദ് അൽ നഹ്യാൻ പെൺകുട്ടിയുടെ കയ്യിൽ നിന്നും ഫോൺ വാങ്ങുകയും സംസാരിക്കുകയും ചെയ്തു. മുത്തശ്ശിയുടെ സുഖവിവരമാണ് ഫോണിലൂടെ അദ്ദേഹം ചോദിച്ചത്. ഏതാനും സമയം സംസാരം തുടർന്നു. 

ഷെയ്ഖ് മുഹമ്മദ് അൽ നഹ്യാന്റെ ഈ പ്രവർത്തിക്ക് വലിയ സ്വീകാര്യതാണ് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. ഷെയ്ഖ് മുഹമ്മദിനെ അഭിനന്ദിച്ചവർ യുഎഇയെ നയിക്കാൻ ദൈവം അദ്ദേഹത്തിന് എല്ലാ അനുഗ്രഹങ്ങളും നൽകട്ടേയെന്ന് ആശംസിച്ചു.

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.