വിമാനത്താവളത്തില്‍ വെച്ച് ഉദ്യോഗസ്ഥന്‍ ഭാര്യയുടെ പാസ്പോര്‍ട്ട് കീറി;നെഞ്ചുപൊട്ടി പ്രവാസി

passport-mangalapuram
SHARE

ഭാര്യയുടെ പാസ്പോർട്ട് മംഗലാപുരം രാജ്യാന്തര വിമാനത്താവളത്തിൽ കീറിമുറിച്ചതായി പ്രവാസിയായ മലയാളി യുവാവിന്റെ പരാതി. മംഗലാപുരത്ത് നിന്ന് ദുബായിലേക്കുള്ള യാത്രക്കിടെ പ്രവേശന കവാടത്തിൽ ഉണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥൻ പാസ്പോർട്ട് രണ്ടായി കീറിയെന്ന് ദുബായിലെ സ്വകാര്യ കമ്പനിയിൽ പിആർഒയായി ജോലി ചെയ്യുന്ന കാസർകോട് കീഴൂർ സ്വദേശി ഹാഷിമാണ് പരാതിപ്പെട്ടത്.

ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കുമൊപ്പം ദുബായിലേക്ക് യാത്ര ചെയ്യുകയായിരകുന്ന കാസര്‍കോഡ് കീഴൂര്‍ സ്വദേശി ഹാഷിമാണ്, തന്റെ ഭാര്യയുടെ പാസ്‍പോര്‍ട്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കീറിയെന്ന് പരാതിപ്പെട്ടിരിക്കുന്നത്. വിമാനത്താവളത്തിലെ പ്രവേശന കവാടത്തിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥനാണ് പാസ്‍പോര്‍ട്ട് രണ്ടായി കീറിയത്. നേരത്തെയും സമാനമായ പരാതികള്‍ മംഗളൂരു വിമാനത്താവളത്തിലെ ചില ഉദ്യോഗസ്ഥര്‍ക്കെതിരെ ഉയര്‍ന്നിരുന്നു.

ബോര്‍ഡിങ് പാസ് എടുക്കുന്നതിനായി പാസ്പോര്‍ട്ട് നല്‍കിയപ്പോഴാണ് കീറിയ വിവരം അറിഞ്ഞത്. ഇതോടെ യാത്ര ചെയ്യാനാവില്ലെന്ന് അധികൃതര്‍ നിലപാടെടുത്തു. വീട്ടില്‍ നിന്ന് കൊണ്ടുവന്നപ്പോള്‍ പാസ്പോര്‍ട്ടിന് പ്രശ്നമുണ്ടായിരുന്നില്ലെന്നും ഉദ്യോഗസ്ഥന് പരിശോധനയ്ക്ക് നല്‍കിയ ശേഷമാണ് ഇങ്ങനെയായതെന്ന് പറഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ ചെവിക്കൊണ്ടില്ല.

ഹാഷിമിന്റെ ഭാര്യ എട്ട് മാസം പ്രായമായ കൈക്കുഞ്ഞ് അടക്കം രണ്ടു മക്കളുമായാണ് ദുബായിലേക്ക് യാത്ര ചെയ്യാൻ മംഗലാപുരത്ത് എത്തിയത്. പാസ്പോർട്ട് തലേന്ന് രാത്രി ഭാര്യാ മാതാവ് കൃത്യമായി പരിശോധിച്ചതാണ്. വീട്ടിൽ നിന്ന് യാത്ര തുടങ്ങി എയർപോർട്ടിൽ ഇറങ്ങുന്നതുവരെ അതിന് യാതൊരു കുഴപ്പവുമില്ലായിരുന്നുവെന്ന് ഹാഷിം പറയുന്നു. പാസ്പോർട്ടും ടിക്കറ്റും പരിശോധനയ്ക്കായി പ്രവേശന കവാടത്തിലെ സുരക്ഷാ ഉദ്യോഗസ്ഥനെ ഏൽപ്പിച്ചു. സുരക്ഷാ ഉദ്യോഗസ്ഥൻ നിർദേശിച്ചതിനെ തുടർന്നു കൈക്കുഞ്ഞിന് എയർപോർട്ടിലെ സ്ട്രോളറെടുക്കാൻ പോയിരുന്നു. തിരിച്ചെത്തിയപ്പോൾ എല്ലാവരുടെയും പാസ്പോർട്ട് തിരിച്ചുനൽകുകയും ചെയ്തു. തുടർന്ന് ബോഡിങ് പാസ് എടുക്കാനായി നൽകിയപ്പോഴാണ് പാസ്പോർട്ട് രണ്ടു കഷണങ്ങളാക്കിയ കാര്യം മനസ്സിലാക്കുന്നത്. ഈ പാസ്പോർട്ട് കൊണ്ട് യാത്ര അനുവദിക്കാനാവില്ലെന്ന് അധികൃതർ അറിയിച്ചു. പാസ്പോർട്ട് ഇവിടെ നിന്നാണ് ഇങ്ങനെ സംഭവിച്ചതെന്ന് കേണു പറഞ്ഞിട്ടും അധികൃതർ ചെവിക്കൊണ്ടില്ല. കൈക്കുഞ്ഞുമായി യാത്രചെയ്യുന്ന തന്റെ ഭാര്യയോട് വളരെ ക്രൂരമായാണ് അധികൃതർ പെരുമാറിയതെന്നു ഹാഷിം ആരോപിച്ചു.

അവസാനം എയർപോർട്ടിലെ ഉന്നത ഉദ്യോഗസ്ഥരോട് കേണപേക്ഷിച്ചു കാര്യങ്ങൾ വിശദമാക്കി. ദുബായ് എയർപോർട്ടിൽ നിന്ന് മടക്കി അയച്ചാൽ തങ്ങൾ ഉത്തരവാദികളല്ല എന്ന് അധികൃതരുടെ നിർദേശപ്രകാരം വെള്ള പേപ്പറിൽ എഴുതി ഒപ്പിട്ടുനൽകി യാത്ര തുടരുകയായിരുന്നു. എന്നാൽ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ അധികൃതർ വളരെ മാന്യമായ രീതിയിൽ പെരുമാറുകയും അടുത്ത യാത്രയ്ക്ക് മുമ്പായി പാസ്പോർട്ട് മാറ്റണമെന്നുള്ള ഉപദേശം നൽകുകയും ചെയ്തു.

മംഗലാപുരം രാജ്യാന്തര വിമാനത്താവളത്തിൽ ഇത്തരം പാസ്പോർട്ട് കീറുന്ന പരാതി നേരത്തെയും ഉണ്ടായിട്ടുണ്ട്. ഒറ്റയ്ക്ക് സഞ്ചരിക്കുന്നവരോടാണു പലപ്പോഴും ക്രൂരത കാണിക്കുന്നത്. പ്രത്യേകിച്ച് സ്ത്രീകളോട്. തന്റെ ഭാര്യക്കുണ്ടായ ദുരനുഭവം വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനെ ട്വീറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. എയർപോർട്ട് അതോറിറ്റിക്കും ഇന്ത്യൻ കോൺസുലേറ്റിലും ഉടന്‍ പരാതി നൽകുമെന്നും ഹാഷിം പറഞ്ഞു.

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.