മലയാളിയെ കൈപിടിച്ച് വീണ്ടും ഭാഗ്യം; അബുദാബി നറുക്കെടുപ്പിൽ 19 കോടി; വിഡിയോ

congragulation-abudhabi
SHARE

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വീണ്ടും മലയാളിക്ക് കോടി കിലുക്കം. ദുബായിൽ താമസിക്കുന്ന പ്രശാന്ത് ആണ് ഇത്തവണത്തെ ഭാഗ്യവാൻ. 10 മില്യൺ ദിർഹം (ഏതാണ്ട് 19 കോടി 45 ലക്ഷം രൂപ) ആണ് പ്രശാന്ത് സ്വന്തമാക്കിയത്. 041945 എന്ന നമ്പർ ആണ് ഭാഗ്യം കൊണ്ടുവന്നത്. ജനുവരി നാലിന് ഓൺലൈൻ വഴിയാണ് പ്രശാന്ത് ടിക്കറ്റ് എടുത്തത്.

രണ്ടാം സമ്മാനമായ 100,000 ദിർഹം നേടിയതും ഇന്ത്യക്കാരൻ ആണ്. കുൽദീപ് കുമാർ ആണ് ആ ഭാഗ്യവാൻ. 040691 എന്ന ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്. പതിവുപോലെ വിജയികളിൽ ഭൂരിപക്ഷവും ഇന്ത്യക്കാരാണ്. പത്തു വിജയികളിൽ ആറു പേരും. രണ്ടു പേർ പാക്കിസ്ഥാനിൽ നിന്നുള്ളവരും ഒരു ഫിലിപ്പീൻ സ്വദേശിയും ഒരു ദക്ഷിണ കൊറിയൻ സ്വദേശിയും വിജയികളിൽ ഉൾപ്പെടും.

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.