പ്രവാസികൾ രാജ്യത്തിന്‍റെ ബ്രാന്‍ഡ് അംബാസഡര്‍മാരാണെന്ന് പ്രധാനമന്ത്രി

PTI11_30_2018_000072A
SHARE

പ്രവാസി ഇന്ത്യക്കാര്‍  രാജ്യത്തിന്‍റെ ബ്രാന്‍ഡ് അംബാസഡര്‍മാരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.  വാരാണസിയില്‍ നടക്കുന്ന  പതിനഞ്ചാമത് പ്രവാസി ഭാരതീയ ദിവസ് സമ്മേളനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 

വികസന നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയും കഴിഞ്ഞ  സര്‍ക്കാരിനെ വിമര്‍ശിച്ചുമായിരുന്നു പ്രധാനമന്ത്രിയുടെ ഉദ്ഘാടനപ്രസംഗം. ലോകത്തിലെ ഏറ്റവും വളരുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യമാറി.  ഇന്ത്യയുടെ വികസന മുന്നേറ്റം ലോകരാജ്യങ്ങള്‍ അംഗീകരിച്ചു. രാജ്യപുരോഗതിയില്‍ പ്രവാസികളുടെ പങ്കിനെ  പ്രശംസിച്ചു. പ്രവാസികള്‍ക്കായി പ്രവാസി തീര്‍ഥ് യോജന പദ്ധതിയും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. 

അഴിമതി തടയാന്‍ കഴിഞ്ഞ സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും അഴിമതിയെയാണ് എന്‍.ഡി.എ പരാജയപ്പെടുത്തിയതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. മൗറിഷ്യസ് പ്രധാനമന്ത്രി പ്രവിന്ത് ജുഗ്നാഥ് മുഖ്യാതിഥിയായിരുന്നു. മൂന്ന് ദിവസത്തെ സമ്മേളനം നാളെ സമാപിക്കും. രാഷ്ട്രപതി രാംനാഥ് കോവിന്ദ് പങ്കെടുക്കുന്ന സമാപന സമ്മേളനത്തില്‍ പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കും.

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.