മതിയായ ജീവനക്കാരില്ല; വിദേശികള്‍ക്ക് വീസ അനുവദിക്കാൻ സൗദി; ആശ്വാസം

SAUDI-DIPLOMACY-GCC
SHARE

സൗദിയിൽ എട്ടു ഉയർന്ന തസ്തികകളിലേക്ക് മതിയായ സ്വദേശി ജീവനക്കാരില്ലാത്തതിനാൽ  വിദേശികൾക്കു വീസ അനുവദിക്കുമെന്ന് തൊഴിൽ  സാമൂഹിക മന്ത്രാലയം. എൻജിനിയറിങ്, മെഡിസിൻ, ഐ.ടി, നഴ്സിങ്, അക്കൌണ്ടിങ് വിഭാഗങ്ങളിലേക്കാണ് നിയമനം.ഇന്ത്യക്കാരടക്കമുള്ള നിരവധി വിദേശികൾക്കു സഹായകരമാകും പുതിയ നീക്കം.

സ്വദേശിവൽക്കരണം ശക്തമാക്കുന്നതിനിടെയാണ് പ്രവാസികൾക്ക് ആശ്വാസകരമായ തീരുമാനം. ഉയർന്ന തസ്തികകളിൽ സ്വദേശികൾക്കു തൊഴിൽ  നല്കുന്നതിനുള്ള പദ്ധതികൾ തൊഴിൽ  സാമൂഹിക മന്ത്രാലയം  നേരത്തെ ആരംഭിച്ചിരുന്നു. യോഗ്യരായ സൗദി പൗരന്മാരെ ലഭിക്കാത്തതിനാൽ സൗദിവൽക്കരണം സാധ്യമല്ലെന്ന കണ്ടെത്തലിനെ തുടർന്നാണ് പുതിയ മാറ്റം. 

എഞ്ചിനീയറിങ്, മെഡിസിന്, ഐ.ടി, നഴ്സിങ്, ഫാർമസി, മെഡിക്കൽ  ടെക്നോളജി, അക്കൗണ്ടിങ്, ഫിനാൻസിങ് തുടങ്ങി എട്ടു തസ്തികകളിലേക്കാണ് വീസ അനുവദിക്കാൻ  മന്ത്രാലയം തീരുമാനിച്ചത്. സ്വകാര്യ മേഖലയിൽ പ്ലാറ്റിനം, കടുംപച്ച എന്നീ കാറ്റഗറികളിലുള്ള സ്ഥാപനങ്ങൾക്കാണ് ഈ  ആനുകൂല്യം ലഭിക്കുക. കമ്പനികളിൽ  നിന്നും  ഫൈനൽ  എക്സിറ്റിൽ  പോയ തൊഴിലാളിക്ക് പകരമായിട്ടാണ് വീസ അനുവദിക്കുക. ഇതിനായി നേരത്തെ ഈ തസ്തികയിലുണ്ടായിരുന്ന വിദേശികള്‍ രാജ്യം വിട്ടതിൻറെ രേഖ കമ്പനികൾ കാണിക്കണം. ഓൺലൈൻ സേവനങ്ങൾ  വഴി വീസ നേരിട്ട് വേഗം ലഭിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

MORE IN GULF
SHOW MORE