ഒമാനിൽ ജീവിത ചെലവ് വർധിച്ചു; കാരണം ഇതാ

oman-bridge
SHARE

ഒമാനിൽ പ്രവാസികളടക്കമുള്ളവരുടെ ജീവിത ചെലവ് വർധിച്ചതായി റിപ്പോർട്ട്. അവശ്യവസ്തുക്കളായ വെള്ളം, വൈദ്യുതി തുടങ്ങിയവയുടെ വില വർധിച്ചതാണ് കാരണമെന്നു ദേശീയ സ്ഥിതി വിവര കേന്ദ്രത്തിൻറെ റിപ്പോർട്ടിൽ  പറയുന്നു. ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള പണപെരുപ്പത്തിൽ പൂജ്യം ദശാംശം ഏഴേഅഞ്ചു ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. 

2017നേക്കാൾ പൂജ്യം ദശാംശം എട്ടേഎട്ടു ശതമാനമാണ് പണപ്പെരുപ്പ നിരക്കു കൂടിയത്. ഗതാഗത ചെലവ് ഏറെ വർധിച്ചതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. വിദ്യാഭ്യാസ ചെലവിൽ രണ്ടു ശതമാനം വർധനയുണ്ടായി. താമസം, വെള്ളം, വൈദ്യുതി, ഗ്യാസ്, മറ്റ് ഇന്ധനങ്ങൾ എന്നിവയിൽ 0.59 ശതമാനത്തിന്‍റെയും ചരക്കു വിഭാഗത്തിൽ 1.42 ശതമാനത്തിന്‍റെയും വർധന രേഖപ്പെടുത്തി. 

അതേസമയം ആരോഗ്യ ചെലവിൽ ഒരു വർഷത്തിനിടെ 3.53 ശതമാനത്തിന്‍റെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഭക്ഷണം, ആൽക്കഹോൾ ഇതര പാനീയങ്ങൾ, വസ്ത്രങ്ങൾ, ടെലി കമ്മ്യൂണിക്കേഷൻ, ഫർണിച്ചർ, വീട് അറ്റകുറ്റപ്പണി, പുകയില എന്നിവയുടെ വിലയിലും കുറവ് രേഖപ്പെടുത്തി.

സ്വദേശിവത്കരണം കൂടുതൽ ശക്തമായതോടെ നിരവധി പ്രവാസികളാണ് തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്നത്. എന്നാൽ, അതിനനുസൃതമായി താമസ സ്ഥലങ്ങളുടെ വാടകയിലും വിലയിലും കാര്യമായ കുറവ് വന്നിട്ടില്ല.

MORE IN GULF
SHOW MORE