ഗതാഗത രംഗത്ത് സഹകരണം ശക്തമാക്കാനൊരുങ്ങി ഇന്ത്യയും ദുബായും

dubai-header
SHARE

ഗതാഗത രംഗത്ത് സഹകരണം ശക്തമാക്കാനൊരുങ്ങി ഇന്ത്യയും ദുബായും. റെയിൽവേ, റോഡ് ഗതാഗത പദ്ധതികളിൽ സാങ്കേതിക സഹകരണം ഉൾപ്പെടെ വ്യാപിപ്പിക്കാനാണ് ധാരണ. ദുബായിലെ ഇന്ത്യൻ കോൺസുൽ ജനറൽ വിപുലും ദുബായ് ആർ.ടി.എ ചെയർമാൻ മത്തർ അൽ തായറും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണ.

ദുബായിലെ റോഡ് വികസനം,  അടിസ്ഥാന സൌകര്യവികസന പദ്ധതികൾ എന്നിവയിലെ മികവ് ഇന്ത്യയിൽ പരിചയപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള പദ്ധതികളെക്കുറിച്ചാണ് ദുബായിലെ ഇന്ത്യൻ കോൺസുൽ ജനറൽ വിപുലും ദുബായ് ആർ.ടി.എ ചെയർമാൻ മത്തർ അൽ തായറും ചർച്ച നടത്തിയത്. ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിച്ചുള്ള ജിസിസി റെയിൽ അടക്കമുള്ള പദ്ധതികളാണ് ദുബായ് വരും വർഷങ്ങളിൽ നടത്താനുദ്ദേശിക്കുന്നത്. റയിൽ ഗതാഗതമേഖലയിൽ വൈദഗ്ധ്യമുള്ള ഇന്ത്യക്ക് ദുബായിലെ പദ്ധതികളിൽ അവസരം ലഭിക്കാൻ  സഹകരണം സഹായകമാകുമെന്നാണ് കരുതുന്നത്. ദുബായിൽ സുരക്ഷയ്ക്കു പ്രധാന്യം നൽകിയാണ് ഒാരോ പദ്ധതിയും ആസൂത്രണം ചെയ്യുന്നത്. ഡ്രൈവർമാർക്ക് മികച്ച പരിശീലനം, ശാസ്ത്രീയ ലൈസൻസിങ് സംവിധാനം, സാങ്കേതിക മികവുള്ള വാഹനങ്ങൾ, മികച്ച ബോധവൽകരണം എന്നിവയിൽ പ്രത്യേകം ശ്രദ്ധിക്കുന്നതായും ആർ.ടി.എ ചെയർമാൻ വ്യക്തമാക്കി. ഗതാഗതമേഖലയിൽ ദുബായിയുമായുള്ള സഹകരണം ഇന്ത്യ-യുഎഇ ബന്ധം കൂടുതൽ ദൃഢമാക്കുമെന്നു  പ്രതീക്ഷിക്കുന്നതായി കോൺസൽ ജനറൽ വിപുൽ പറഞ്ഞു. 

MORE IN GULF
SHOW MORE