രാത്രിയിൽ നിർമാണ ജോലികൾ അനുവദിക്കാനാകില്ലെന്ന് മസ്കത്ത് നഗരസഭ

oman-health
SHARE

രാത്രി സമയങ്ങളിൽ നിർമാണ ജോലികൾ അനുവദിക്കാനാകില്ലെന്ന് മസ്കത്ത് നഗരസഭയുടെ മുന്നറിയിപ്പ്. നിർമാണ പ്രവർത്തനങ്ങൾ സംബന്ധിച്ച നഗരസഭാ നിയമത്തിന്റെ ലംഘനമാണിതെന്നും കർശനശിക്ഷയുണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി.

നിർമാണ പ്രവർത്തനങ്ങൾ സംബന്ധിച്ച നഗരസഭാ നിയമം ലംഘിച്ച് അനുവദനീയമായ സമയം കഴിഞ്ഞും നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത് ശ്രദ്ധയിൽപെട്ടതിൻറെ അടിസ്ഥാനത്തിലാണ് പുതിയ നടപടി. നഗരസഭയിൽനിന്നുള്ള മുൻകൂർ അനുമതിയില്ലാതെ രാത്രികാലജോലികൾ പാടില്ലെന്നാണ് 1992ലെ നഗരസഭ നിയമത്തിൻറെ നൂറ്റിനാലാം വകുപ്പ് നിഷ്കർഷിക്കുന്നത്. നിയമം ലംഘിക്കുന്ന കരാറുകാരിൽനിന്ന് പിഴ ചുമത്തുകയും വർക്ക് പെർമിറ്റ് റദ്ദാക്കുന്നതടക്കം നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്നു നഗരസഭ മുന്നറിയിപ്പു നൽകി. ഇതിൻറെ ഭാഗമായി കർശനപരിശോധനയുണ്ടാകുമെന്നു അധികൃതർ വ്യക്തമാക്കി. ഉയർന്നശബ്ദമുണ്ടാകുന്ന നിർമാണപ്രവർത്തനങ്ങൾ രാത്രിസമയത്ത് നടത്താൻ അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രമേ അനുമതി നൽകുകയുള്ളൂവെന്നും നഗരസഭ വക്താവ് അറിയിച്ചു. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ നഗരസഭ ഹോട്ട്ലൈനിലോ റോയൽ ഒമാൻ പൊലീസിലോ പബ്ലിക് പ്രോസിക്യൂഷനിലോ പരാതി നൽകാമെന്നും അധികൃതർ വ്യക്തമാക്കി.

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.