ദുബായിൽ രാഹുലിന്റെ ആഡംബര ഭക്ഷണം; വാർത്തയ്ക്കു പിന്നിലെ സത്യം

rahul-fake-news
SHARE

വിവിഐപികളുടെ വിദേശപര്യടനങ്ങൾ ലോകശ്രദ്ധയാകർഷിക്കും. അതിനൊപ്പം വ്യാജവാർത്തകളും ചിത്രങ്ങളും പടരുന്ന പ്രവണതയും കണ്ടു വരുന്നു. സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾ പലപ്പോഴും അടിസ്ഥാനമില്ലാത്തതായിരിക്കും. അതിനുദാഹരണമാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ യുഎഇ സന്ദർശനത്തോടനുബന്ധിച്ചുള്ള വ്യാജവാർത്തയും ചിത്രവും. 

ദുബായിലെ ഹിൽട്ടൺ ഹോട്ടലിൽ രാഹുൽ ആഡംബരശൈലിയിൽ പ്രഭാതഭക്ഷണം കഴിക്കുന്നെന്ന രീതിയിലുള്ള വാർത്തയും ചിത്രവും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ജെംസ് എഡ്യൂക്കേഷൻ ഉടമ സണ്ണി വർക്കി, എം.എ. യൂസഫലി, കോൺഗ്രസ് ഉപദേഷ്ടാവ് സാം പിത്രോദ എന്നിവർ കൂടെയിരിക്കുന്നതും കാണാം. ഹിൽട്ടൺ ഹോട്ടലിൽ 1500 പൗണ്ട് (ഏകദേശം 1,36,000) രൂപ വില വരുന്ന പ്രഭാതഭക്ഷണം രാഹുൽ ഗാന്ധി കഴിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് പടം പ്രചരിക്കുന്നത്. മേശയിൽ വിളമ്പിയിരിക്കുന്നതിൽ ബീഫും ഉൾപ്പെട്ടിട്ടുന്നും പറയുന്നു. ഹിൽട്ടണിൽ ഒരാൾക്ക് 1500 പൗണ്ടിന്റെ പ്രഭാതഭക്ഷണം കഴിച്ച് രാഹുൽ പട്ടിണിയെക്കുറിച്ച് ചർച്ച ചെയ്തെന്ന ട്രോൾ രൂപത്തിലായിരുന്നു വാർത്ത പ്രചരിച്ചത്. 

എന്നാൽ പ്രചാരണങ്ങൾ അടിസ്ഥാനരഹിതമെന്ന് പിന്നീട് വ്യക്തമായി. ജെംസ് എഡ്യൂക്കേഷൻ ഉടമ സണ്ണിയുടെ വസതിയിലായിരുന്നു വിരുന്നെന്ന് യൂസഫ് അലിയുടെ ഓഫിസ് അറിയിച്ചു. ലുലു ഗ്രൂപ്പ് കമ്യൂണിക്കേഷൻ മാനേജർ വി. നന്ദകുമാറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കൂടാതെ 1500 പൗണ്ട് എന്ന അടിക്കുറിപ്പും തെറ്റാണ്. ദുബായിൽ ദിർഹം ആണെന്ന് വ്യാജവാർത്തയുടെ ഉടമ മറന്നു പോയി. 

റിഷി ബാഗ്രി എന്നയാളുടെ ട്വിറ്ററിൽ നിന്നാണ് പ്രചാരണത്തിന്റെ ഉറവിടമെന്നു പിന്നീച് കണ്ടെത്തി. നേരത്തേയും ഇത്തരത്തിൽ ഈ അക്കൗണ്ടിൽ നിന്നും വ്യാജവാർത്തകൾ പ്രചരിച്ചതായും കണ്ടെത്തി. 

MORE IN GULF
SHOW MORE