തൊഴിലാളികളുടെ പാസ്പോർട്ട് പിടിച്ചുവയ്ക്കാൻ പാടില്ല; ലംഘിച്ചാൽ കുടുത്ത ശിക്ഷ

Mideast Emirates Hyperloop
SHARE

യു.എ.ഇയിൽ തൊഴിലാളികളുടെ പാസ്പോർട്ട് പിടിച്ചുവയ്ക്കാൻ തൊഴിലുടമയ്ക്ക് അധികാരമില്ലെന്ന് മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം. തിരിച്ചറിയൽ രേഖയായ പാസ്പോർട്ട് സൂക്ഷിക്കേണ്ടത് വ്യക്തികൾ തന്നെയാണെന്നു മന്ത്രാലയം വ്യക്തമാക്കി. പാസ്പോർട്ട് പിടിച്ചുവയ്ക്കുന്നവർക്കെതിരെ ശിക്ഷാനടപടിയുണ്ടാകും.

തൊഴിലാളികളുടെ പാസ്പോർട് തൊഴിലുടമകൾ പിടിച്ചുവയ്ക്കുന്നുവെന്ന പരാതികൾ വർധിച്ച പശ്ചാത്തലത്തിലാണ് മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയത്തിൻറെ ഇടപെടൽ. നിയമം ലംഘിച്ച് ആരെങ്കിലും പാസ്പോർട്ട് പിടിച്ചുവച്ചാൽ ആറു മാസം വരെ തടവോ 20,000 ദിർഹം പിഴയോ ശിക്ഷയായി ഈടാക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പു നൽകുന്നു. വീസ സ്റ്റാംപ് ചെയ്യാൻ വേണ്ടി മാത്രം പാസ്പോർട്ട് കമ്പനിക്ക് കൈമാറാം. പാസ്പോർട്ട് എമിഗ്രേഷനിൽ സമർപ്പിച്ചശേഷം അതാതു വ്യക്തികൾക്ക് തിരിച്ചുനൽകണം.

MORE IN GULF
SHOW MORE