അടിസ്ഥാനസൗകര്യവികസനത്തിന് മുന്‍തൂക്കം; ദുബായ് ബജറ്റിന് അംഗീകാരം

UAE-DUBAI-HOTELS-TOURISM
SHARE

ദുബായ് എക്സ്പോ മുൻനിർത്തിയുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കു മുഖ്യപരിഗണന നൽകുന്ന ബജറ്റിന് അംഗീകാരം. ദുബായ് ഭരണാധികാരിയും യു.എ.ഇ പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും ബജറ്റിന് അംഗീകാരം നൽകി. നിക്ഷേപകരെ ആകർഷിക്കാൻ, വിവിധ ഫീസുകൾ വർധിപ്പിക്കുന്നത് മൂന്നു വർഷത്തേക്കു മരവിപ്പിച്ചു.

5680 കോടി ദിർഹത്തിൻറെ ബജറ്റിനാണ് ദുബായ് ഭരണാധികാരി അംഗീകാരം നൽകിയത്. അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് 920 കോടി ദിർഹം വകയിരുത്തി. ദുബായ് എക്സ്പോയ്ക്കായുള്ള. എക്സ്പോയ്ക്കുള്ള നിർമിതികൾ നിലനിർത്തി വികസനമേഖലകളാക്കി മാറ്റും.  സാമ്പത്തിക അച്ചടക്ക നടപടികളിലൂടെ പൊതുവരുമാനം 5100 കോടിയായി വർധിക്കുമെന്നു പ്രതീക്ഷിക്കുന്നതായി ധനകാര്യ വിഭാഗത്തിലെ പ്ലാനിങ്-ബജറ്റിങ് എക്സിക്യൂട്ടീവ് ഡയറക്ടർ ആരിഫ് അബ്ദുൽ റഹ്മാൻ അഹ് ലി പറഞ്ഞു. 

ബജറ്റ് തുകയുടെ 33%  കുട്ടികളുടെയും വനിതകളുടെയും ക്ഷേമം, ആരോഗ്യം, വിദ്യാഭ്യാസം, പാർപ്പിടം തുടങ്ങിയവയ്ക്കായി മാറ്റിവയ്ക്കും. സുരക്ഷ, നീതിന്യായ മേഖലയ്ക്ക് 22% തുക അനുവദിക്കും. നൂതന ആശയങ്ങൾക്കും ഗവേഷണ പദ്ധതികൾക്കുമായി അഞ്ചു ശതമാനം തുക മാറ്റിവയ്ക്കും. 2018-നെ അപേക്ഷിച്ച് വരവിൽ 1.2 ശതമാനത്തിന്റെ വർധനയുണ്ട്. ഭരണച്ചെലവുകൾ, സബ്‌സിഡികൾ, ഗ്രാന്റുകൾ എന്നിവയ്ക്കായാണ് ചെലവിന്റെ 47 ശതമാനവും വക കൊള്ളിച്ചിരിക്കുന്നത്. മുൻവർഷത്തേക്കാൾ അഞ്ച് ശതമാനം കൂടുതലാണിത്. 

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.